UPDATES

വായിച്ചോ‌

‘ഈ തൊലിക്കുള്ളിലാണ് ഞാനുള്ളത്’: ത്വക് രോഗികള്‍ക്കായി ബിബിസിയുടെ ഫീച്ചര്‍

അപ്രതീക്ഷിതമായി ഉണ്ടാവുന്ന അപകടങ്ങളും രോഗങ്ങളും മൂലം തൊലിപ്പുറത്തും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ പലരെയും മാനസികമായി തളര്‍ത്താറുണ്ട്

ജന്മനാ ഉണ്ടാവുന്ന ശാരീരിക വൈകല്യങ്ങളോട് പൊരുത്തപ്പെടാന്‍ മിക്കവര്‍ക്കും സാധിച്ചേക്കും. അല്ലെങ്കില്‍ തങ്ങളുടെ മറ്റു ചില ശേഷികളെ വികസിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള ഒരു ഉള്‍ക്കരുത്തും പ്രേരണയും ജന്മനാ തന്നെ പ്രകൃതി അവര്‍ക്ക് കനിഞ്ഞ് നല്‍കുന്നു. ജീവിതപ്രതിസന്ധികളില്‍ അസാമാന്യമായ ഉള്‍ക്കരുത്ത് പ്രകടിപ്പിക്കുന്നവരാണിവര്‍.

എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടാവുന്ന അപകടങ്ങളും രോഗങ്ങളും മൂലം തൊലിപ്പുറത്തും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ പലരെയും മാനസികമായി തളര്‍ത്താറുണ്ട്. പൊതുവേദികളില്‍ നിന്നും വിട്ട് ഒറ്റപ്പെട്ട് ജീവിക്കാന്‍ ഇത്തരം വൈകല്യങ്ങള്‍ ഇവരെ പ്രേരിപ്പിക്കുന്നു. അത്തരത്തിലുള്ള ഏഴ് പേരുടെ ജീവിതത്തിന്റെ അതിജീവനത്തിന്റെയും കഥയാണ് ബിബിസി ‘ദ സ്‌കിന്‍ ഐ ആം ഇന്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഫീച്ചറില്‍ വിശദീകരിക്കുന്നത്. കുട്ടിക്കാലത്ത് പൊള്ളലേറ്റ 18കാരിയായ ടാറ്റി ഫൈന്‍ഡ്‌ലേറ്റര്‍, ആന്‍ജിയോകെറാറ്റോമ എന്ന അപൂര്‍വ ത്വക് രോഗം ജന്മനാ തന്നെ ലഭിച്ച 18കാരിയായ ഹോളി കീബിള്‍, 22-ാം വയസില്‍ സോറിയാസിസ് ബാധിച്ച 37കാരിയായ അഹില ജഗരാജന്‍, പോളിയോസിസ് ബാധിച്ച് മുടിയുടെ ഒരു ഭാഗം മാത്രം വെളുക്കുന്ന 35കാരന്‍ റൊമെയ്ന്‍ നെയിം, പെട്ടെന്ന് ഒരു ദിവസം നോഡുലര്‍ പ്രൂറിഗോ ബാധിച്ച് ശരീരം മുഴുവന്‍ ഞൊണലുകളുമായി ജീവിക്കുന്ന 50കാരിയായ ടിന ബോട്ട്‌ലെ, വെള്ളപ്പാണ്ട് മൂലം ജന്മരാജ്യമായ കാമറൂണ്‍ വിട്ട് ഇംഗ്ലണ്ടിലേക്ക് കുടിയേറേണ്ടി വന്ന 42കാരന്‍ ക്രിസ്ത്യന്‍ ചിഡ്‌ജോ, ശരീരത്തില്‍ അമിതമായ കോര്‍ട്ടിസോള്‍ ഉല്‍പാദനം നടക്കുന്നത് മൂലം ശരീരഭാരം വര്‍ദ്ധിക്കുന്ന ലിഡിയ വെസ്റ്റര്‍മാന്‍ എന്ന 33കാരി എന്നിവരുടെ കഥകളാണ് ബിബിസി തങ്ങളുടെ ഫീച്ചറില്‍ വിവരിക്കുന്നത്.

വിശദമായ വായനയ്ക്കും ചിത്രങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍