UPDATES

വായിച്ചോ‌

‘ബിയര്‍ യോഗ’ക്കെതിരെ ഇന്‍ഡോറില്‍ യാഥാസ്ഥിതികരുടേയും ഹിന്ദുത്വസംഘടനകളുടേയും പ്രതിഷേധം

ഹിന്ദുത്വ സംഘടനയായ ഭഗ്വ ബ്രിഗേഡ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ബിയര്‍ യോഗയ്ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

ബിയര്‍ അടിച്ചുകൊണ്ട് യോഗ ചെയ്താല്‍ എങ്ങനെയുണ്ടാവും? ഏതായാലും ആഗോളതലത്തില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന പുതിയ വ്യായാമ പരീക്ഷണം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അത്ര നല്ല നിലയ്ക്കല്ല സ്വീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്നലെ സംഘടിപ്പിക്കാനിരുന്ന ബിയര്‍ യോഗ പരിപാടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് വിവാദമായത്. നഗരത്തിലെ ഒരു ഹോട്ടലിലായിരുന്നു പരിപാടി നടത്താന്‍ തീരുമാനിച്ചത്. 500 രൂപ അടയ്ക്കുന്ന ആര്‍ക്കും ബിയര്‍ നുണഞ്ഞുകൊണ്ട് യോഗ ചെയ്യാം.

പല മത, യാഥാസ്ഥിതിക സംഘടനകളും ബിയര്‍ യോഗയ്‌ക്കെതിരെ രംഗത്ത് വരുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഹിന്ദുത്വ സംഘടനയായ ഭഗ്വ ബ്രിഗേഡ് ഉള്‍പ്പെടെയുള്ള സംഘടനകളാണ് ബിയര്‍ യോഗയ്ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് പരിപാടിയുടെ സംഘാടകരെ ശനിയാഴ്ച വിളിച്ചുവരുത്തുകയും പരിപാടി റദ്ദാക്കാന്‍ സംഘാടകര്‍ തീരുമാനിക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചവരെ സോഷ്യല്‍ മീഡിയ വഴിയും അല്ലാതെയും ഇക്കാര്യം അറിയിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു. ഹോട്ടലും ഇക്കാര്യം ക്ഷണിതാക്കളെ അറിയിച്ചിരുന്നു. പരിപാടി നടക്കാത്തതിനാല്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. ജര്‍മ്മനിയിലാണ് ബിയര്‍ യോഗ പരിപാടി തുടങ്ങിയത്. ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് ലോകവ്യാപകമായി വലിയ പ്രചാരം നേടിയിരിക്കുകയാണ് ബിയര്‍ യോഗ.

വായനയ്ക്ക്: https://goo.gl/YqZ4SH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍