UPDATES

വായിച്ചോ‌

ബിജെപിയുടെ വാര്‍ റൂമില്‍ 2019ലേക്കുള്ള ആയുധങ്ങള്‍ ഇതൊക്കെയാണ്

ബിജെപിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ഇവരുടെ നിരീക്ഷണത്തിലാണ്. മാധ്യമപ്രവര്‍ത്തകരുടേയും വാര്‍ത്താ അവതാരകരുടേയും വ്യക്തിഗത വിവരങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ – എല്ലാം പരിശോധിക്കും.

ന്യൂഡല്‍ഹിയിലെ 11 അശോക റോഡിലെ ബിജെപിയുടെ പഴയ ദേശീയ ആസ്ഥാനം നിലവില്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള വാര്‍ റൂമാണ്. ഇരുനൂറോളം പേരാണ് രാജ്യത്തെ വോട്ടര്‍മാരെ ലക്ഷ്യം വച്ച് ബിജെപിക്കായി വാര്‍ റൂമില്‍ പ്രവര്‍ത്തിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ ഇരുനൂറ് പേര്‍ അഞ്ഞൂറായി വര്‍ദ്ധിക്കും. പ്രൊഫഷണലുകളും വളണ്ടിയര്‍മാരും തിരക്കിട്ട പണികളിലാണ്. വാര്‍ റൂമിലെ ഭൂരിഭാഗം അംഗങ്ങളും മാധ്യമപ്രവര്‍ത്തകരോ അഭിഭാഷകരോ ഐഐടി, ഐഐഎം ബിരുദധാരികളോ ആണ്. ഈ വാര്‍ റൂമിനെപ്പറ്റിയാണ് ദ വയറിന്റെ റിപ്പോര്‍ട്ട്.

ഒരു ടീം ഏറ്റവും പുതിയ വോട്ടിംഗ് വിവരങ്ങള്‍ – അതായത് തദ്ദേശ തലങ്ങള്‍ മുതല്‍ ലോക്‌സഭ ഉപതിരഞ്ഞെടുപ്പുകള്‍ വരെ – വിശകലനം ചെയ്യുക, വോട്ടര്‍മാരുടെ, വോട്ടിംഗ് പാറ്റേണുകള്‍ പരിശോധിക്കുക, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വളണ്ടിയര്‍മാര്‍ വഴി പാര്‍ട്ടിയുടെ സന്ദേശങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കുന്നു. മറ്റൊരു ടീം ാെരാസോഷ്യല്‍ മീഡിയയിലേതടക്കമുള്ള പ്രചാരണങ്ങളില്‍ ശ്രദ്ധിക്കുന്നു. ഒരു സംഘം മധ്യപ്രദേശിലെ വളണ്ടിയര്‍മാരുമായി ബന്ധപ്പെട്ട് ശിവരാജ് സിംഗ് ചൗഹാന്റെ സാധ്യതകള്‍ സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ മറ്റൊരു സംഘം സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടത്തും. വോട്ടര്‍മാരുടെ ഉള്ളിലിരിപ്പ് അറിയാന്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകരെ ബിജെപി വാര്‍ റൂം ആശ്രയിക്കുന്നുണ്ട്.

ഇതില്‍ ഏതാണ്ട് 100 പേര്‍ക്കടുത്ത് വരുന്ന ഒരു സംഘത്തിന്റെ പണി ആരൊക്കെയാണ് ബിജെപി അനുകൂലികള്‍, ആരൊക്കെയാണ് എതിരാളികള്‍ എന്ന് പരിശോധിക്കലാണ്. 12 മണിക്കൂര്‍ ജോലി. പത്ര വായനയ്ക്കും ടിവി ഡിബേറ്റുകള്‍ക്കും നാല് മണിക്കൂര്‍ വീതം നീക്കിവയ്ക്കും. ഇതിനിടെ സോഷ്യല്‍ മീഡിയ നിരീക്ഷണം. 25,000 രൂപയാണ് ശമ്പളം. മാധ്യമപ്രവര്‍ത്തനത്തില്‍ 17 വര്‍ഷത്തെ പരിചയമുള്ളയാള്‍ക്കും 25,000 രൂപ തന്നെ ശമ്പളം.

ബിജെപിക്കും പ്രധാനമന്ത്രി മോദിക്കുമെതിരെ തുടര്‍ച്ചയായി ട്വീറ്റ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ ഇവരുടെ നിരീക്ഷണത്തിലാണ്. മാധ്യമപ്രവര്‍ത്തകരുടേയും വാര്‍ത്താ അവതാരകരുടേയും വ്യക്തിഗത വിവരങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ – എല്ലാം പരിശോധിക്കും. ബിജെപിക്ക് അനുകൂലമോ എതിരോ എന്ന്. ബിജെപിയുടെ ഈ മാധ്യമ നിരീക്ഷണത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും രംഗത്തുണ്ട്.

പുതിയ പാര്‍ട്ടി ആസ്ഥാനം ഭാഗ്യമില്ലാത്ത കെട്ടിടമാണെന്ന അന്ധവിശ്വാസത്തിന്റെ ഭാഗമായി ബിജെപി ഇത് ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമൂലമാണ് ല്യൂട്ടന്‍സ് മേഖലയിലെ ബംഗ്ലാവുകളെല്ലാം ഒഴിയാന്‍ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും 11 അശോക റോഡിലെ പഴയ ആസ്ഥാനം ബിജെപി ഒഴിയാത്തതെന്നും പറയുന്നവരുണ്ട്.

വായനയ്ക്ക്: https://goo.gl/gCUAV5

അമിത് ഷാ മകന്റെ ബിസിനസ് പങ്കാളി; സര്‍ക്കാര്‍ ഭൂമിയും പണവും ഉപയോഗിച്ചും അഴിമതി; നാമനിര്‍ദ്ദേശ പത്രികയില്‍ കള്ളം പറഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍