UPDATES

വായിച്ചോ‌

ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ വേണ്ട, പശുത്തൊഴുത്ത് മതിയെന്ന് കര്‍ണാടക ബിജെപി എംഎല്‍എ

പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നതായും എന്നാല്‍ താന്‍ അത് നിരസിച്ച് തൊഴുത്ത് തിരഞ്ഞെടുത്തതായുമാണ് സുരേഷ് കുമാര്‍ അവകാശപ്പെടുന്നത്.

മൈസൂരുവിലെത്തിയ ബിജെപി എംഎല്‍എ താമസത്തിന് തിരഞ്ഞെടുത്തത് ഫൈവ് സ്റ്റാര്‍ ഹോട്ടലല്ല. പശുത്തൊഴുത്താണ്. ബംഗളൂരു സൗത്തില്‍ പെടുന്ന രാജാജിനഗര്‍ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയും മുന്‍ മന്ത്രിയുമായ എസ് സുരേഷ് കുമാറാണ് ഒരു രാത്രി തങ്ങാന്‍ പശുത്തൊഴുത്ത് തിരഞ്ഞെടുത്ത് ലാളിത്യം കാട്ടിയത്. സുരേഷ് കുമാര്‍ തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചതും.

ഏപ്രില്‍ ഒമ്പതിന് നടക്കുന്ന നഞ്ചന്‍കോട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീനിവാസ പ്രസാദിന്റെ പ്രചാരണത്തിനായാണ് സുരേഷ് കുമാര്‍ മൈസൂരുവിലെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്ക് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നതായും എന്നാല്‍ താന്‍ അത് നിരസിച്ച് തൊഴുത്ത് തിരഞ്ഞെടുത്തതായുമാണ് സുരേഷ് കുമാര്‍ അവകാശപ്പെടുന്നത്.

സ്‌കൂളുകള്‍, തൊഴുത്തുകള്‍, തുറന്ന സ്ഥലങ്ങള്‍ ഇവിടെയൊക്കെ കിടക്കുക എന്ന് പറഞ്ഞാല്‍ അത് എന്നെ സംബന്ധിച്ച് ഒരു പുതിയ കാര്യമേയല്ല. 2013ല്‍ ബംഗളൂരുവില്‍ നിന്ന് തിരുപ്പതിയിലേയ്ക്ക് കാല്‍നട യാത്ര ചെയ്തപ്പോഴും ധര്‍മ്മസ്ഥലയിലേയ്ക്ക് പദയാത്ര നടത്തിയപ്പോഴും ശബരിമലയില്‍ പോയപ്പോഴുമെല്ലാം ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ കിടന്നുറങ്ങിയിട്ടുണ്ടെന്ന് സുരേഷ് കുമാര്‍ പറയുന്നു. ബിഎസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭയില്‍ നിയമ, പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്നു സുരേഷ് കുമാര്‍. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്ന് 2016 ജൂണില്‍ പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രീനിവാസ് പ്രസാദ് നിയമസഭാംഗത്വം രാജി വയ്ക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്തത്. റവന്യു മന്ത്രിയായിരുന്നു.

വായനയ്ക്ക്: https://goo.gl/aaRPUW

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍