UPDATES

വായിച്ചോ‌

സൂര്യഗ്രഹണത്തിന് ജനിച്ച കുട്ടിയുടെ പേര് ‘ഗ്രഹണം’!

മൂത്ത മകള്‍ക്കൊപ്പം സൂര്യഗ്രഹണം ദര്‍ശിക്കാന്‍ തയ്യാറെടുക്കവെയാണ് ഫ്രീഡം യൂബാംഗ്‌സ് എന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്

സൂര്യഗ്രഹണ സമയത്ത് ജനിച്ച കുട്ടിക്ക് മാതാപിതാക്കള്‍ ഇട്ട പേരാണ് ‘ഗ്രഹണം’ (eclipse) എന്ന്. ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് ഈ കൗതുക വാര്‍ത്ത. കുട്ടിക്ക് എക്ലിപ്‌സ് എലിസബത്ത് യൂബാംഗ്‌സ് എന്നാണ് മാതാപിതാകള്‍ കുട്ടിക് പേരിട്ടത്.

മൂത്ത മകള്‍ക്കൊപ്പം സൂര്യഗ്രഹണം ദര്‍ശിക്കാന്‍ തയ്യാറെടുക്കവെയാണ് ഫ്രീഡം യൂബാംഗ്‌സ് എന്ന യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്രീഡം സൂര്യഗ്രഹണത്തിന് മിനുര്‌റുകള്‍ക്ക് മുമ്പ് പ്രസവിക്കുകയും ചെയ്തു. ജനിക്കുന്ന കുട്ടിക്ക് നേരത്തേ വയലറ്റ് എന്ന പേരിടാന്‍ തീരുമാനിച്ച ഫ്രീഡം സൂര്യഗ്രഹണത്തെ തുടര്‍ന്ന് ആ പേര് ഇടുകയായിരുന്നു.

ഓഗസ്റ്റ് 21-നാണ് അമേരിക്കയിലെ ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. 48 സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായി ദൃശ്യമാകുന്നതായിരുന്നു ആദ്യത്തെ സൂര്യഗ്രഹണം. അമേരിക്കന്‍ സമയം രാവിലെ 10.16-ന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ സൗത്ത് കാരൊലിനയില്‍ ദൃശ്യമായത് പതിനൊന്നേമുക്കാലിനായിരുന്നു.

കൂടുതല്‍ വായനയക്ക്- https://goo.gl/QUzgCg

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍