UPDATES

വായിച്ചോ‌

200 വര്‍ഷം പഴക്കമുള്ള ബ്രസീല്‍ മ്യൂസിയത്തില്‍ വന്‍ തീ പിടിത്തം; വില മതിക്കാനാവാത്ത നഷ്ടം

ബ്രസീലിലെ ചരിത്ര, ശാസ്ത്ര, സാംസ്‌കാരിക മേഖലകള്‍ക്ക് വലിയ നഷ്ടമാണ് ഈ തീ പിടിത്തമെന്ന് വിലയിരുത്തപ്പെടുന്നു. നാച്ചുറല്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമാണ് ഇത്.

ബ്രസീലിലെ റിയോ ഡി ജനീറോയില്‍ രണ്ട് നൂറ്റാണ്ട് പഴക്കമുള്ള നാഷണല്‍ മ്യൂസിയത്തിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം. ബ്രസീലിലെ ഏറ്റവും പഴക്കമുള്ള മ്യൂസിയമാണിത്. ചരിത്ര – ശാസ്ത്ര മ്യൂസിയം. ആര്‍കൈവ് ചെയ്തിരുന്ന രണ്ട് കോടിയോളം വസ്തുക്കള്‍ കത്തിനശിച്ചതായാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സന്ദര്‍ശക സമയം അവസാനിച്ചതിന് ശേഷം ഞായറാഴ്ച രാത്രിയാണ് തീ പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. തീ പിടിത്തം എങ്ങനെ തുടങ്ങി എന്ന് വ്യക്തമല്ല. നഷ്ടം വില മതിക്കാനാനാവാത്തതാണെന്ന് പ്രസിഡന്റ് മൈക്കള്‍ ടെമര്‍ പറഞ്ഞു.

ബ്രസീലിലെ ചരിത്ര, ശാസ്ത്ര, സാംസ്‌കാരിക മേഖലകള്‍ക്ക് വലിയ നഷ്ടമാണ് ഈ തീ പിടിത്തമെന്ന് വിലയിരുത്തപ്പെടുന്നു. നാച്ചുറല്‍ ഹിസ്റ്ററിയുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമാണ് ഇത്. ബിസി 488ല്‍ അലക്‌സാണ്‍ഡ്രിയയിലെ ലൈബ്രറി കത്തി നശിച്ച പോലൊരു വലിയ ദുരന്തമാണിതെന്ന് നരവംശ ശാസ്ത്രജ്ഞനും ഫുണ്‍ഡേഷ്യോ നാസിയൊണല്‍ ഡോ ഇന്‍ഡിയോ (എഫ് യു എന്‍ എ ഐ) മുന്‍ പ്രസിഡന്റുമായ മെര്‍സിയോ ഗോമസ് അഭിപ്രായപ്പെട്ടു. പോര്‍ച്ചുഗീസ് രാജകുമാരന്‍ ഡോം പെഡ്രോ ബ്രസീലിലേയ്ക്ക് കൊണ്ടുവന്നതുള്‍പ്പടെയുള്ള അമൂല്യമായ വസ്തുക്കളാണ് ഇവിടെയുണ്ടായിരുന്നത്. റീജന്റ് പ്രിന്‍സ് ആയിരുന്ന ഡോം പെഡ്രോ ആണ് പോര്‍ച്ചുല്‍ കോളനി ആയിരുന്ന ബ്രസീലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. ലൂസിയ എന്ന 12,000 വര്‍ഷം പഴക്കം കണക്കാക്കുന്ന തലയോട്ടി, ഫോസിലുകള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ടായിരുന്നു. ഈ കളക്ഷനുകളില്‍ ഭൂരിഭാഗവും നശിച്ചതായാണ് റിപ്പോര്‍ട്ട്.

റിയോയിലെ ഫെഡറല്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമാണിത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടെ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നില്ല. ഫയര്‍ഫോഴ്‌സിന് തുടക്കത്തില്‍ ആവശ്യത്തിന് വെള്ളം ലഭ്യമായില്ലെന്ന് റിയോ ഫയര്‍ഫോഴ്‌സ് തലവന്‍ കേണല്‍ റോബര്‍ട്ടോ റൊബാഡേ പറയുന്നു. ഏറ്റവും അടുത്തുള്ള രണ്ട് ഹൈഡ്രന്റുകളില്‍ സപ്ലൈ ഉണ്ടായിരുന്നില്ല.

വായനയ്ക്ക്: https://goo.gl/9uuLW3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍