UPDATES

വായിച്ചോ‌

ക്രിസ്റ്റഫര്‍ നൊളാന്റെ ഡണ്‍കിര്‍ക് ബര്‍മയിലെ ‘ട്രണ്‍കിര്‍കി’ന്റേയും കഥയാണ്, ‘എലിഫന്റ് മാന്‍’ മാക്രെല്ലിന്റേയും

മാക്രെല്‍ ഇതിന്റെ വീഡിയോ ഫൂട്ടേജ് പകര്‍ത്തിയിരുന്നു. 2010ല്‍ ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഇതൊരു ഡോക്യുമെന്ററിയെന്ന നിലയില്‍ അവതരിപ്പിച്ചു.

ക്രിസ്റ്റഫര്‍ നൊളാന്റെ ‘ഡണ്‍കിര്‍ക്ക്’ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടന്‍ നടത്തിയ സാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന്റെ കഥയാണ് ഡണ്‍കിര്‍ക് പറഞ്ഞത്. രണ്ടാംലോകയുദ്ധ കാലത്ത് ബര്‍മയിലും (മ്യാന്‍മര്‍) സമാനമായൊരു രക്ഷാപ്രവര്‍ത്തനം നടന്നിരുന്നു. 1942ലായിരുന്നു സംഭവം. ജപ്പാന്‍ സൈന്യം ബര്‍മയില്‍ അധിനിവേശം നടത്തിയിരിക്കുകയാണ്. ഗൈല്‍സ് മാക്രെല്‍ എന്ന ബ്രിട്ടീഷ് ടീ പ്ലാന്ററും അദ്ദേഹത്തിന്റെ ആനകളുമാണ് ബര്‍മ വനമേഖലയില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകനായത്. മാക്രെല്‍ പിന്നീട് Elephant Man എന്ന് അറിയപ്പെട്ടു. 200ലധികം അഭയാര്‍ഥികളാണ്  ആനകളുടെ സഹായത്തോടെ രക്ഷപ്പെട്ടത്.

മാക്രെല്‍ ഇതിന്റെ വീഡിയോ ഫൂട്ടേജ് പകര്‍ത്തിയിരുന്നു. 2010ല്‍ ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഇതൊരു ഡോക്യുമെന്ററിയെന്ന നിലയില്‍ അവതരിപ്പിച്ചു. ദാഫ നദിയുടെ തീരത്ത് മാക്രെല്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പ് തുറന്നിരുന്നു. പതുക്കെ അഭയാര്‍ത്ഥികളെ ആനപ്പുറത്ത് കയറ്റി പുഴ കയറ്റി വിട്ടു. ഇതൊരു കിഴക്കന്‍ ഡണ്‍ക്രിക്ക് ആണെന്ന് പറയാം. എന്നാല്‍ യുദ്ധം കഴിഞ്ഞ ശേഷം ഈ രക്ഷാപ്രവര്‍ത്തനം എല്ലാവരും മറന്നുപോവുകയായിരുന്നു. മാക്രെലിനെ പോലുള്ളവരുടെ സഹായമില്ലാതെ നൂറ് കണക്കിനാളുകള്‍ക്ക് ജപ്പാന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവില്ലായിരുന്നു – കേംബ്രിഡ്ജിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍ ആര്‍കൈവിസ്റ്റ് ആയ ഡോ.കെവിന്‍ ഗ്രീന്‍ബാങ്ക് പറയുന്നു. ഡണ്‍കിര്‍ക്ക് പോലെയുള്ള ഈ വലിയ രക്ഷാപ്രവര്‍ത്തന ദൗത്യം പിന്നീട് അറിയപ്പെട്ടത് ട്രണ്‍കിര്‍ക്ക് എന്നാണ്.

വായനയ്ക്ക്:
https://goo.gl/1ip3QN

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍