ചീഫ് ജസ്റ്റിസ്, സര്‍ക്കാരിന്റെ താല്പര്യങ്ങള്ക്ക് വേണ്ടി ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ചീഫ് ജസ്റ്റിസിനെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ മോദി സര്‍ക്കാര്‍ ബ്ലാക്മെയില്‍ ചെയ്ത് വരുതിക്ക് നിര്‍ത്തുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്. ചീഫ് ജസ്റ്റിസിനെതിരെ വിമര്‍ശനമുയര്‍ത്തിയും സുപ്രീംകോടതിയിലെ കൊള്ളരുതായ്മകള്‍ ജനങ്ങളെ അറിയിച്ചും രംഗത്തെത്തിയ നാല് ജഡ്ജിമാര്‍ കാണിച്ചത് നല്ല മാതൃകയാണെന്നും വിസില്‍ ബ്ലോവര്‍മാരുടെ ധര്‍മ്മമാണ് ഇവര്‍ നിര്‍വഹിച്ചതെന്നും പ്രശാന്ത് ഭൂഷണ് അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ദീപക് മിശ്ര രാജി വയ്ക്കണമെന്നും പ്രശാന്ത് ഭൂഷണ് ആവശ്യപ്പെട്ടു. ദ വീക്ക് വാരികയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ് ഇക്കാര്യം പറയുന്നത്.
ജുഡീഷ്യറിയില്‍ അപകടകരമായ രാഷ്ട്രീയവത്കരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ് പറയുന്നു. മെഡിക്കല്‍ കോളേജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലേതടക്കമുള്ള ജഡ്ജിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ജുഡീഷ്യറിയിലെ ഉപജാപങ്ങള്‍ക്ക് ഏറ്റവും നല്ല ഉദാഹരണമാണ് മെഡിക്കല്‍ കോഴ കേസ്. ചീഫ് ജസ്റ്റിസ്, സര്‍ക്കാരിന്റെ താല്പര്യങ്ങള്ക്ക് വേണ്ടി ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ചീഫ് ജസ്റ്റിസിനെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണ്. അദ്ദേഹം വലിയ സമ്മര്‍ദ്ദത്തിലാണ് – പ്രശാന്ത് ഭൂഷണ് പറയുന്നു.
വായനയ്ക്ക്: https://goo.gl/zibiSG