UPDATES

വായിച്ചോ‌

ലോകത്തിലെ ആദ്യത്തെ ‘വന നഗര’വുമായി ചൈന!

തെക്കന്‍ ചൈനയില്‍ ഗ്വാങ്ഷി പ്രവിശ്യയിലാണ് ‘വനനഗരം’ ആസൂത്രണം ചെയ്തിരിക്കുന്നത്

ലോകം മുഴുവന്‍ കോണ്‍ക്രീറ്റ് കാടുകളായി മാറകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പ്രതീക്ഷയുടെ ഒരു നല്ലവാര്‍ത്ത. ചൈനയില്‍ ലോകത്തിലെ ആദ്യത്തെ ‘വന നഗരം’ (ഫോറസ്റ്റ് സിറ്റി) യഥാര്‍ഥ്യമാവാന്‍ ഒരുങ്ങുകയാണെന്നാണ് ആ വാര്‍ത്ത. അന്തരീക്ഷ മലിനീകരണവും മറ്റും രൂക്ഷമായുള്ള ചൈന അതിന് ഒരു പരിഹാരവുമായിട്ടാണ് ഇത്തരമൊരു ആശയം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

തെക്കന്‍ ചൈനയില്‍ ഗ്വാങ്ഷി പ്രവിശ്യയിലാണ് ‘വനനഗരം’ ആസുത്രണം ചെയ്തിരിക്കുന്നത്. ലിയോക്‌ച്ചോ മുനിസിപ്പാലിറ്റി കമ്മീഷന്‍ ചെയ്ത പദ്ധതിയുടെ പേര് ‘ലിയോക്‌ച്ചോ ഫോറസ്റ്റ് സിറ്റി’ എന്നാണ്. ലിയുജിങ് നദിക്കടുത്തുള്ള 432 ഏക്കര്‍ പ്രദേശമാണ് വനനഗരമാകുന്നത്. നാല്‍പത്തിനായിരത്തോളം വൃക്ഷങ്ങളും പത്തുലക്ഷം ചെടികളും കെട്ടിടങ്ങളില്‍ ഉള്‍പ്പെടെ വളര്‍ത്തും.

മുപ്പതിനായിരം പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന വനനഗരത്തിന് വര്‍ഷം പതിനായിരം ടണ്‍ കാര്‍ബണ്‍ഡൈഓക്‌സൈഡും അമ്പത്തിയേഴ് ടണ്‍ അന്തരീക്ഷ മാലിന്യങ്ങളെയും ആഗീരണം ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. കൂടാതെ തൊള്ളായിരം ടണ്‍ ഓക്‌സിജന്‍ ഈ സിറ്റി പുറത്തുവിടുമെന്നും കണക്ക്കൂട്ടുന്നു.

2020-ല്‍ പദ്ധതി പൂര്‍ത്തികരിക്കുമെന്നാണ് വനനഗരത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്ന ഇറ്റാലിയന്‍ കമ്പനിയായ സ്റ്റെഫാനോ ബോയേരി ആര്‍ക്കിടെക്റ്റി അറിയിച്ചിരിക്കുന്നത്. കമ്പനി ചൈനയിലെ നാഞ്ചിംഗ് നഗരത്തില്‍ ഒരു തൂക്കുവനം നിര്‍മിക്കാനും പദ്ധതിയുണ്ട്.


കൂടുതല്‍ വായനയ്ക്ക്- https://goo.gl/EJdUaW

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍