UPDATES

വായിച്ചോ‌

സാത്താന്‍സേവയുടെ പേരില്‍ ചെയ്യാത്ത കുറ്റത്തിന് 21 വര്‍ഷം ജയില്‍; ദമ്പതിക്ക് 21 കോടി നഷ്ടപരിഹാരം

ഇവരുടെ ജീവിതത്തിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ 34 ലക്ഷം ഡോളറിന് കഴിയുമോ എന്നതാണ് ചോദ്യം.

അമേരിക്കയിലെ ടെക്‌സാസില്‍ സാത്താന്‍ സേവയുടെ പേരില്‍ ചെയ്യാത്ത കുറ്റത്തിന് 21 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ദമ്പതിക്ക് ഇപ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നു. 34 ലക്ഷം ഡോളറാണ് (ഏതാണ്ട് 21.78 കോടി രൂപ) ഗവണ്‍മെന്റ് ന്ഷ്ടപരിഹാരമായി നല്‍കുന്നതെനന്്‌ന് ഓസ്റ്റിന്‍ അമേരിക്കന്‍ സ്‌റ്റേറ്റ്‌സ്മാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെല്ലര്‍ ദമ്പതികളെ കോടതി ശിക്ഷിച്ചത് 1992ലാണ്. കുട്ടികളെ സാത്താന്‍ സേവയ്ക്ക് ഉപയോഗിച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. കുട്ടികളെ സ്രാവുകളുള്ള വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു, അവരെ വെടി വച്ചു, തലയറുത്തു, ലൈംഗികമായി പീഡിപ്പിച്ച തുടങ്ങി നിരവധി പൈശാചിക കൃത്യങ്ങള്‍ സംബന്ധിച്ച പരാതികളാണ് ഫ്രാന്‍ കെല്ലര്‍ക്കും (67) ഭര്‍ത്താവ് ഡാന്‍ കെല്ലര്‍ക്കുമെതിരെ (75) ഉണ്ടായിരുന്നത്. 2013ല്‍ നിരപരാധികളെന്ന് ബോദ്ധ്യപ്പെട്ട് കോടതി ഇവരെ മോചിപ്പിക്കുമ്പോള്‍ 22 വര്‍ഷത്തിനടുത്ത് ശിക്ഷ അനുഭവിച്ചിരുന്നു.

ഫ്രാന്‍ കെല്ലര്‍ കുട്ടികള്‍ക്കായി ഒരു ഡേ കെയര്‍ സെന്റര്‍ 1989ല്‍ തുടങ്ങിയിരുന്നു. 15ഓളം കുട്ടികള്‍ ഇവിടെ എത്താറുണ്ടായിരുന്നു. മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികള്‍ അടക്കമുള്ളവരെ ഇവിടെ ചികിത്സിച്ചിരുന്നു. ഈ കുട്ടികളില്‍ ചിലര്‍ തന്നെയാണ് ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്. ഇതോടെ രക്ഷിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. ആറ് ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് കെല്ലര്‍ ദമ്പതികളെ ശിക്ഷിച്ചത്. മാര്‍ലിന് സമീപമുള്ള വനിതാ ജയിലിലേയ്ക്കാണ് ഫ്രാന്‍ കെല്ലറിനെ അയച്ചത്. കുട്ടികളെ സാത്താന്‍ സേവ നടത്തി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഫ്രാന്‍ ജയിലിലും പീഡിപ്പിക്കപ്പെട്ടു. അമാരിലോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു ഡാന്‍ കെല്ലര്‍. 21 നൂറ്റാണ്ട് വരുകയും സാത്താന്‍സേവ സംബന്ധിച്ച് അമേരിക്കന്‍ സമൂഹത്തിലുണ്ടായിരുന്ന ഭീതിക്ക് അയവ് വരുകയുമെല്ലാം ചെയ്ത ശേഷമാണ് പിന്നീട് ഇരുവരും പുറംലോകം കാണുന്നതും പരസ്പരം കാണുന്നതും. ഇവരുടെ ജീവിതത്തിലുണ്ടായ നഷ്ടം പരിഹരിക്കാന്‍ 34 ലക്ഷം ഡോളറിന് കഴിയുമോ എന്നതാണ് ചോദ്യം.

വായനയ്ക്ക്: https://goo.gl/jFMzMk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍