UPDATES

വായിച്ചോ‌

മോദിയുടെ ‘പശു റിപ്പബ്ലിക്കി’ല്‍ കൊല്ലപ്പെടുന്നവര്‍: 86 ശതമാനവും മുസ്ലീങ്ങള്‍

2012 മുതല്‍ ഇതുവരെ 78 ഗോരക്ഷാ കൊലപാതകങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നത്. ഇതില്‍ 97 ശതമാനം കേസുകളും സംഭവിച്ചിരിക്കുന്നത് 2014 മേയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്.

രാജസ്ഥാന്‍ – ഹരിയാന അതിര്‍ത്തിയിലെ കന്നുകാലി വില്‍പ്പനക്കാരന്റെ കൊലപാതകത്തോടെ രാജസ്ഥാനില്‍ ഗോരക്ഷാ ഗുണ്ടകള്‍ ഈ വര്‍ഷം നടത്തുന്ന 11ാമത് കൊലപാതകമായിരിക്കുകയാണ് ഇത്. 2010 മുതലുള്ള കണക്ക് നോക്കിയാല്‍ ഏറ്റവും അധികം ഇത്തരം കൊലപാതകമുണ്ടായിരിക്കുന്ന വര്‍ഷമാണിത്. 2010ലോ 2011ലോ ഇത്തരം കൊലപാതകങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ 2012 മുതല്‍ 29 പേര്‍ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ 25 പേര്‍ മുസ്ലീങ്ങളായിരുന്നു.

2010ലാണ് ഇന്ത്യ സ്‌പെന്‍ഡ് ഇത്തരം കൊലപാതകങ്ങളുടെ കണക്കെടുത്ത് തുടങ്ങിയത്. 2015 വരെ 76 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ഉത്തരേന്ത്യയില്‍ നിന്നാണ്. 17ല്‍ 13 എണ്ണം. എന്നാല്‍ 2016 മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും പശ്ചിമ, ദക്ഷിണ സംസ്ഥാനങ്ങളില്‍ നിന്നും ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങി. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ, ഗോരക്ഷയുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ വിവരം ശേഖരിക്കുന്നില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജൂലായ് 25ന് പാര്‍ലമെന്റിനെ അറിയിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷത്തെ കണക്കുകളാണ് ദ വയര്‍ (thewire.in) പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2012 മുതല്‍ ഇതുവരെ 78 ഗോരക്ഷാ കൊലപാതകങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്്തിരിക്കുന്നത്. ഇതില്‍ 97 ശതമാനം കേസുകളും സംഭവിച്ചിരിക്കുന്നത് 2014 മേയില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ്. 2012ലും 2013ലും ഇത്തരത്തില്‍ ഓരോ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ടവരോ പരിക്കേറ്റവരോ ആയവരില്‍ 53 ശതമാനം പേര്‍ മുസ്ലീങ്ങളാണ്. 12 ശതമാനം പേര്‍ ദളിതരാണ്. 10 ശതമാനം ഹിന്ദുക്കളിലെ മറ്റ് വിഭാഗങ്ങള്‍. മൂന്നിലൊന്ന് കേസുകളിലും (78ല്‍ 26) പൊലീസ് കേസെടുത്തിരിക്കുന്നത് അക്രമത്തിന് ഇരയായവര്‍ക്ക് എതിരെയാണ് – ഗോരക്ഷാ നിയമ പ്രകാരം.

വായനയ്ക്ക്: https://goo.gl/kXwKZ7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍