UPDATES

വായിച്ചോ‌

മകന്‍ പുരോഹിതനായി: ദാവൂദ് ഇബ്രാഹിം കടുത്ത വിഷാദത്തിലെന്ന് റിപ്പോര്‍ട്ട്

ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം കടുത്ത വിഷാദരോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് റിപ്പോര്‍ട്ട്. 31 കാരനായ മകന്‍ മോയിന്‍ നവാസ് പുരോഹിതനായി മാറിയതാണ് ദാവൂദിന്റെ ദുഖത്തിന് കാരണമെന്ന് പറയപ്പെടുന്നു. ദാവൂദിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മകന് കടുത്ത പ്രതിഷേധമുണ്ടെന്ന വിവരം കിട്ടിയതായി താനെ കവര്‍ച്ചാവിരുദ്ധ സെല്‍ തലവന്‍ പ്രദീപ് ശര്‍മ ദ ഹിന്ദുവിനോട് പറഞ്ഞു. ദാവൂദിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്ന് പ്രദീപ് ശര്‍മ പറയുന്നു. ഈ വിവരം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും പറയുന്നു.

ഒരു കവര്‍ച്ചാ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് നിലവില്‍ ഇഖ്ബാല്‍ കസ്‌കര്‍. മൂന്ന് കേസുകളുമായി ബന്ധപ്പെട്ട് സെപ്റ്റംബറിലാണ് കസ്‌കറിനെ അറസ്റ്റ് ചെയ്തത്. മകന്‍ ദാവൂദുമായി തെറ്റിപ്പിരിഞ്ഞ നിലയിലാണ്. പിന്നീട് ഇവര്‍ തമ്മില്‍ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ദാവൂദും കുടുംബവും പാകിസ്ഥാനിലെ കറാച്ചിയിലാണുള്ളത്. കറാച്ചിയിലെ ക്ലിഫ്റ്റണിലുള്ള കൊട്ടാരസദൃശമായ ദാവൂദിന്റെ വീട്ടിലല്ല ഇപ്പോള്‍ മോയിന്‍ നവാസിന്റെ താമസം. ഭാര്യയോടും മൂന്ന് കുട്ടികളോടുമൊപ്പം പള്ളി വക ക്വാര്‍ട്ടേഴ്‌സിലേയ്ക്ക് മാറിയിരിക്കുകയാണ് മൗലാനയായി മാറിയ മോയിന്‍. പ്രദേശത്തെ കുട്ടികളെ ഖുര്‍ ആനും ഇസ്ലാമിക തത്വങ്ങളും പഠിപ്പിക്കുന്നുണ്ട്.

കീഴടങ്ങാമെന്ന് ദാവൂദ് പറഞ്ഞു, ഒന്നല്ല, മൂന്നുവട്ടം; ഡല്‍ഹി മുന്‍ പൊലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍

ദാവൂദിന് രണ്ട് പെണ്‍മക്കളാണുള്ളത്. ഒരു മകള്‍ മഹ്രൂഖിനെ മുന്‍ പാക്സ്ഥാന്‍ ക്രിക്കറ്റര്‍ ജാവേദ് മിയാന്‍ദാദിന്റെ മകനാണ് വിവാഹം കഴിച്ചിരിക്കുന്നത്. മറ്റൊരു മകളായ മഹ്രീനെ അമേരക്കയിലെ വ്യവസായിയുടെ മകനും. 1993ലെ ബോംബ സ്‌ഫോടന പരമ്പര കേസില്‍ ഇന്ത്യ തേടുന്ന ഏറ്റവും പ്രമുഖ കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ദാവൂദിനെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

വായനയ്ക്ക്: http://www.thehindu.com/news/national/is-dawood-ibrahim-suffering-from-depression/article20932532.ece

മുംബൈയെ വേട്ടയാടുന്ന ദാവൂദ് ഇബ്രാഹിം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍