UPDATES

വായിച്ചോ‌

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ വ്യാജ ‘ഇന്ത്യന്‍ വനിത’കളുമായി പാക് ചാരന്മാര്‍; സൈനികര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

പാക് ചാരന്മാര്‍ സോഷ്യല്‍ മീഡിയകളില്‍ ക്രിയേറ്റ് ചെയ്ത് ഇത്തരം നിരവധി വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് ചാരന്മാരുടെ ഇത്തരം നീക്കത്തിനെതിരെയുള്ള മുന്നറിയിപ്പുകള്‍ പ്രതിരോധ മേഖലയിലെ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഓണ്‍ലൈനില്‍ വ്യാജ ‘ഇന്ത്യന്‍ വനിത’കളുമായി പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സി രംഗത്ത് എത്തിയിട്ടുണ്ടെന്നും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട്. എഎന്‍ഐയെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോര്‍ത്താന്‍ പാക് ഇന്റലിജന്‍സ് ഓണ്‍ലൈന്‍ ദൗത്യങ്ങള്‍ സജീവമാക്കിയിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയകളില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു മുതിര്‍ന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങള്‍ ചോര്‍ത്താന്‍ നീക്കം നടക്കുന്നുണ്ടെന്നും പറയുന്നു.

പാക് ചാരന്മാര്‍ സോഷ്യല്‍ മീഡിയകളില്‍ ക്രീയേറ്റ് ചെയ്ത് ഇത്തരം നിരവധി വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്തിയിട്ടുണ്ട്. പാക് ചാരന്മാരുടെ ഇത്തരം നീക്കത്തിനെതിരെയുള്ള മുന്നറിയിപ്പുകള്‍ പ്രതിരോധ മേഖലയിലെ എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിന്ന് സൈനികരെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പ്രൊഫൈലുകളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകള്‍ വരുന്നുണ്ട്.

Read: പാക് സൈബര്‍ ഹണിട്രാപ്പില്‍ പെട്ടത് അമ്പത്തോളം ഇന്ത്യന്‍ സൈനികര്‍; അനിക ചോപ്ര ചോര്‍ത്തിയത് തന്ത്രപ്രധാന വിവരങ്ങള്‍

 

നേരത്തെ പാക് ചാരന്മാരുടെ സോഷ്യല്‍ മീഡിയ ഹണി ട്രാപ്പ് വഴി വ്യോമസേനയുടെ തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയത് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാന്റെ സൈബര്‍ ഹണിട്രാപ്പില്‍ പെട്ടത് അമ്പത്തോളം ഇന്ത്യന്‍ സൈനികരായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ എത്തിയത്. അനിക ചോപ്ര എന്ന വ്യാജ ഇന്ത്യന്‍ഫേസ്ബുക്ക് അക്കൗണ്ട് വഴി നടത്തിയ ഹണിട്രാപ്പില്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

കൂടുതല്‍ വായനയ്ക്ക് – https://www.business-standard.com/article/news-ani/defence-personnel-alerted-against-pakistani-spy-on-facebook-119022500430_1.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍