UPDATES

വായിച്ചോ‌

കെട്ടിടം പണിയാന്‍ മരം മുറിക്കുന്ന നാട്ടില്‍ കാടുണ്ടാക്കാന്‍ കെട്ടിടം പൊളിക്കുന്ന ചിലര്‍: ഒരു റായ്പൂര്‍ മാതൃക

ലോകത്തിലെ തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളില്‍ ഏഴാം സ്ഥാനമാണ് റായ്പൂരിനുള്ളത്.

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി മരങ്ങള്‍ മുറിച്ച് നീക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ കാട് വച്ചുപിടിപ്പിക്കാന്‍ വേണ്ടി കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്ന സംഭവങ്ങള്‍ അങ്ങനെ കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. അത്തരമൊന്നാണ് ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ സംഭവിക്കുന്നത്. ജില്ലാ കളക്ടര്‍ ഓംപ്രകാശ് ചൗധരിയുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. ഭൂമിയുള്ള സ്ഥലത്തെല്ലം മരം നടുമെന്നാണ് ഓംപ്രകാശ് ചൗധരി പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവുമധികം അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങളില്‍ ഏഴാം സ്ഥാനമാണ് റായ്പൂരിനുള്ളത്.

റായ്പൂര്‍ നഗരത്തില്‍ പൊതുവെ അസാദ്ധ്യമെന്ന് തോന്നുന്ന ഇടങ്ങളില്‍ പോലും മരം നട്ടുപിടിപ്പിക്കുകയാണ് ജില്ലാ ഭരണകൂടം. സര്‍ക്കാര്‍ കെട്ടിടങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍, ശ്മശാനങ്ങള്‍, കുളങ്ങള്‍ ഇവയ്‌ക്കെല്ലാം സമീപം മരങ്ങള്‍ വച്ച് പിടിപ്പിക്കുന്നു. 1000 കോടി രൂപ വരെ വില മതിക്കുന്നതായി പറയുന്ന ഭൂമിയില്‍ ഒരു കാട് തന്നെ വച്ച്ുപിടിപ്പിക്കാനാണ് പദ്ധതി. 18 ഏക്കറാണ് ഓക്‌സി സോണ്‍ മേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിന് സമാനമാണിത്. വാണിജ്യ സമുച്ചയമടക്കമുള്ള പദ്ധതികള്‍ക്കായി നീക്കി വച്ചിരുന്ന ഭൂമിയാണ് സംസ്ഥാന സര്‍ക്കാര്‍ വനത്തിനായി വിട്ടുകൊടുത്തിരിക്കുന്നത്.

ഉപയോഗശൂന്യമായിരുന്ന 70ഓളം സര്‍ക്കാര്‍ കെട്ടിടങ്ങളാണ് ഇതിന് വേണ്ടി പൊളിച്ചത്. ഈ ഓക്‌സി സോണില്‍ പുതുതായി ഒരു കെട്ടിടം പോലും ഇനി നിര്‍മ്മിക്കില്ല. വലിയ പൂല്‍ത്തകിടികളോ പൂന്തോട്ടങ്ങളോ ഇവിടെയുണ്ടാവില്ല. നടക്കാനും ജോഗിംഗിനും യോഗയ്ക്കുമെല്ലാം സൗകര്യമൊരുക്കും. നീര്‍ത്തടങ്ങള്‍ സംരക്ഷിക്കും. മണ്‍സൂണ്‍ കാലത്ത് തുടങ്ങുന്ന വന നിര്‍മ്മാണം 10 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം. സമീപ പ്രദേശത്ത് താമസിച്ചിരുന്ന 80 കുടുംബങ്ങളെ പുനരധിവസിപ്പിച്ചിട്ടുണ്ട്. മറ്റ് നിരവധി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ റായ്പൂരില്‍ നടക്കുന്നുണ്ട്. മലിനമായി കിടന്നിരുന്ന 28ഓളം കുളങ്ങള്‍ ഉപയോഗക്ഷമമാക്കിയിട്ടുണ്ട്. കല്‍ക്കരി ഖനനമുണ്ടാക്കുന്ന മലനിനീകരണം നിയന്ത്രിക്കാന്‍ നടപടികളെടുക്കുന്നുണ്ടെന്ന് കളക്ടര്‍ അവകാശപ്പെടുന്നു.

വായനയ്ക്ക്: https://goo.gl/82XsPt

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍