UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓപ്പറേഷന്‍ തീയറ്ററില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം: നവജാത ശിശു മരിച്ചു (വീഡിയോ)

രണ്ട് ഡോക്ടര്‍മാരേയും സര്‍ക്കാര്‍ പുറത്താക്കി. ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതി സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ആശുപത്രിയില്‍ സിസേറിയനിടെ ഓപ്പറേഷന്‍ ടേബിളിന് മുന്നില്‍ രണ്ട് മുതിര്‍ന്ന ഡോക്ടര്‍മാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ നവജാത ശിശു മരിച്ചു. രണ്ട് ഡോക്ടര്‍മാരേയും സര്‍ക്കാര്‍ പുറത്താക്കി. ഒരു നഴ്‌സാണ് ഓപ്പറേഷന്‍ തീയറ്ററിലെ വാക്ക് തര്‍ക്കത്തിന്റെ വീഡിയോ എടുത്തത്. ഒബ്‌സ്റ്റെറിക്‌സ് ആന്‍ഡ് ഗൈനക്കോളജി അസി.പ്രൊഫസര്‍ ഡോ.അശോക് നാനിവാള്‍ ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ അനസ്‌തേഷ്യ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.മഥുര ലാല്‍ താകുമായാണ് തര്‍ക്കത്തിലേര്‍പ്പെട്ടത്. വളരെ മോശമായ ഭാഷയിലാണ് സംസാരം.

ഗര്‍ഭിണിയായ സ്ത്രീയുടെ നില ഗുരുതരമായിരുന്നുവെന്നും അടിയന്തര സി സെക്ഷന്‍ ശസ്ത്രക്രിയയ്ക്കാണ് കൊണ്ടുവന്നതെന്നും ഹോസ്പിറ്റല്‍ സൂപ്രണ്ട് രഞ്ജന ദേശായ് പറഞ്ഞു. ഡോക്ടര്‍മാരുടെ തര്‍ക്കം തന്നെയാണോ കുട്ടിയുടെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് ഉറപ്പായിട്ടില്ലെന്നും രഞ്ജന ദേശായ് പറഞ്ഞു. കടുത്ത ശ്വാസതടസം കുഞ്ഞിനുണ്ടായിരുന്നു. ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതി സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍