UPDATES

വായിച്ചോ‌

ഗൂഗിളിന് സൗത്ത് ഇന്ത്യന്‍ മസാല എന്ന് പറഞ്ഞാല്‍ അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍; നോര്‍ത്ത് ഇന്ത്യന്‍ മസാലയോ?

ഇന്ത്യക്ക് പകരം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉപയോഗിച്ചാലും ഇത്തരം ചിത്രങ്ങളാണ് വരുന്നത്

ഒന്നു കണ്ണടച്ച് കൊണ്ട് ചിന്തിക്കൂ, മസാല എന്ന് പറഞ്ഞാല്‍ എന്താണ് മനസ്സിലേക്ക് വരുന്നതെന്ന്? ഗൂഗിളില്‍ തിരയുകയാണെങ്കില്‍ മസാലയുടെ കൂടെ സൗത്ത് ഇന്ത്യന്‍ എന്നോ നോര്‍ത്ത് ഇന്ത്യന്‍ എന്നോ ചേര്‍ത്താല്‍ നിങ്ങള്‍ ഞെട്ടും. നോര്‍ത്ത് ഇന്ത്യന്‍ മസാല എന്ന് തിരഞ്ഞാല്‍ കിട്ടുക മുളകുപൊടി, മല്ലിപൊടി, കുരുമുളക്, ചുക്ക്, ബട്ടര്‍ ചിക്കന്‍, ചിക്കന്‍ മസാല തുടങ്ങിയവയാണ്. എന്നാല്‍ സൗത്ത് ഇന്ത്യന്‍ മസാല എന്ന് തിരഞ്ഞാല്‍ കളം മാറും, സിനിമ നടിമാരുടെയും മറ്റും അര്‍ദ്ധ നഗ്ന ചിത്രങ്ങളും അശ്ലീല രംഗങ്ങളുമൊക്കെയാണ്.

ഈ വിഷയം ചൂണ്ടികാട്ടി വ്യാപക പ്രതിഷേധം ഗൂഗിളിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്നുണ്ട്. സത്യത്തില്‍ ഇത് ഗൂഗിളിന്റെ തെറ്റല്ലെന്നാണ് സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നത്. ഗൂഗിളില്‍ ഒരു വാക്ക് തിരയുമ്പോള്‍ അതേ വാക്ക് വെച്ച് മുമ്പ് ഏറ്റവും കൂടുതല്‍ തിരഞ്ഞെടുത്ത ഏത് വിഷയമാണോ ആ വിഷയമായിരിക്കും ഗൂഗിള്‍ പിന്നീട് കാണിക്കുക. ആ രീതിയിലാണ് ഗൂഗിളിന്റെ അല്‍ഗോരിതം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ മസാല വാക്ക് ഉപയോഗിച്ച് ആളുകള്‍ കൂടുതല്‍ തിരഞ്ഞെടുത്തിരിക്കുന്ന അര്‍ദ്ധ നഗ്ന ചിത്രങ്ങളും മറ്റുമാണ്. വ്യാപകമായി ഈ രീതിയില്‍ സെര്‍ച്ചിംഗ് നടത്തിയപ്പോള്‍ യഥാര്‍ത്ഥ ‘മസാല’ പോയി ഈ ‘അശ്ലീല മസാല’ കയറി പറ്റുകയും ചെയ്തു. ഇന്ത്യക്ക് പകരം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഉപയോഗിച്ചാലും ഇത്തരം ചിത്രങ്ങളാണ് വരുന്നത്. എന്നാല്‍ ഇത് ഗൂഗിളിന്റെ തന്നെ തെറ്റാണെന്നും വാദിക്കുന്നവരുണ്ട്.

ബംഗാളി, ബീഹാറി, പഞ്ചാബി എന്ന ടാഗ് ഉപയോഗിച്ചാല്‍ വരുന്നത് ഭക്ഷണത്തിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും ചിത്രമാണ്. ഇത് കാട്ടിയാണ് ഗൂഗിളിന്റെ പക്ഷഭേദത്തിനെതിരെ സൗത്ത് ഇന്ത്യന്‍ ഉപയോക്താകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണുയര്‍ത്തുന്നത്.


കൂടുതല്‍ വായനയ്ക്ക്- https://goo.gl/bKwixV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍