UPDATES

വായിച്ചോ‌

ഇവിടെ ദിലീപ്, അവിടെ കൊളോണിയലിസം: ബ്രീട്ടീഷ് ജേണലില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് രാജി വച്ചു

സാമ്രാജ്യത്വത്തിന്റെയും കൊളോണിയലിസത്തിന്റേയും ചൂഷണം, വ്യാപകമായ ഹിംസകള്‍ തുടങ്ങിയവയെ ലേഖനം അവഗണിക്കുകയാണ്. ഉള്ളടക്കത്തിലോ എഴുത്തിലോ യാതൊരു നിലവാരവുമില്ലാത്ത ഇത്തരം ലേഖനങ്ങള്‍ അംഗീകരിക്കാനാവില്ല.

നടന്‍ ദീലിപിനെ അനുകൂലിച്ച് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തിലുള്ള പ്രതിഷേധം സൗത്ത് ലൈവ് എഡിറ്റോറിയല്‍ ടീമിന്റെ കൂട്ടരാജിയിലേയ്ക്ക് നയിച്ചിരിക്കുന്നതിനിടെ ബ്രിട്ടനില്‍ നിന്നും സമാനമായ വാര്‍ത്ത. തങ്ങളുടെ അറിവോടെയല്ലാതെ ലേഖനം പ്രസിദ്ധീകരിച്ച നടപടിയില്‍ പ്രതിഷേധിച്ച് തേഡ് വേള്‍ഡ് ക്വാര്‍ട്ടര്‍ലിയിലെ എഡിറ്റോറിയല്‍ ബോര്‍ഡ് ഒന്നടങ്കമാണ് രാജി വച്ചിരിക്കുന്നത്. ചീഫ് എഡിറ്ററുടെ ലേഖനത്തിനെതിരെയല്ല അവിടെ പ്രതിഷേധം എന്ന വ്യത്യാസമുണ്ട്. ബ്രൂസ് ഗില്ലി എഴുതിയ ‘case for colonialism’ എന്ന ലേഖനത്തിലാണ് പ്രതിഷേധം. കോളനി ഭരണത്തേയും സാമ്രാജ്യത്വത്തേയും ന്യായീകരിക്കുയും അതിന്റെ മേന്മകളെക്കുറിച്ച് പറയുകയും ചെയ്യുന്നതാണ് ലേഖനം. ഈ ലേഖനം എഡിറ്റര്‍മാര്‍ പ്രസിദ്ധീകരണ യോഗ്യമെല്ലെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നതായിരുന്നു. എന്നാല്‍ ഇതൊരു കാഴ്ചപ്പാടെന്ന നിലയ്ക്ക് വീണ്ടും എഡിറ്റര്‍മാരുടെ പരിശോധനയ്‌ക്കെത്തി. ഇതും തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ഇത് പ്രസിദ്ധീകരിക്കപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ചാണ് എഡിറ്റര്‍മാര്‍ രാജിക്കത്ത് നല്‍കിയത്.

ലേഖനം ഒട്ടും വിശ്വസനീയമല്ല. സാമ്രാജ്യത്വത്തിന്റെയും കൊളോണിയലിസത്തിന്റേയും ചൂഷണം, വ്യാപകമായ ഹിംസകള്‍ തുടങ്ങിയവയെ ലേഖനം അവഗണിക്കുകയാണ്. വ്യത്യസ്തമായ അഭിപ്രായങ്ങളും തുടര്‍ന്നുണ്ടാകുന്ന ജനാധിപത്യ സംവാദങ്ങളും പ്രോത്സാഹിപ്പിക്കണമെന്നതാണ് നയമെങ്കിലും ഉള്ളടക്കത്തിലോ എഴുത്തിലോ യാതൊരു നിലവാരവുമില്ലാത്ത ഇത്തരം ലേഖനങ്ങള്‍ അംഗീകരിക്കാനാവില്ല. 40 വര്‍ഷമായി ജേണല്‍ സ്വീകരിച്ചുവരുന്ന തത്വാധിഷ്ഠിതമായ നിലപാടുകള്‍ക്ക് വിരുദ്ധമായതുകൊണ്ടും വിശ്വാസ്യതയെ ബാധിക്കുന്നതായതുകൊണ്ടുമാണ് തീരുമാനമെന്ന് എഡിറ്റര്‍മാര്‍ രാജിക്കത്തില്‍ പറയുന്നു.
ടെയ്‌ലര്‍ ആന്‍ഡ് ഫ്രാന്‍സിസ് ആണ് തേഡ് വേള്‍ഡ് ക്വാര്‍ട്ടര്‍ലിയുടെ പ്രസാധകര്‍. പാശ്ചാത്യ കോളനി ഭരണം കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണെന്നും യഥാര്‍ത്ഥത്തില്‍ അത് ലോകത്തിന് ഗുണം ചെയ്യുകയാണ് ചെയ്തതെന്നും അഭിപ്രായപ്പെടുന്ന ലേഖകന്‍, കൊളോണിയല്‍ ഭരണം ഏതൊക്കെ തരത്തില്‍ തിരിച്ചു കൊണ്ടുവരാന്‍, കഴിയും, അതിന്‍റെ സാധ്യതകള്‍ എന്തൊക്കെയാണ് എന്നെല്ലാം പറയുന്നു.

വായനയ്ക്ക്: https://goo.gl/WBVWuH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍