UPDATES

വായിച്ചോ‌

ഐന്‍സ്റ്റീന്‍ ഒരു വംശവെറിയനായിരുന്നോ? അദ്ദേഹം ഇന്ത്യക്കാരെക്കുറിച്ച് എഴുതിയതെന്ത്?

ഇന്ത്യക്കാരും ശ്രീലങ്കക്കാരും ചൈനക്കാരും ഇത്തരത്തില്‍ താഴേക്കിടയിലുള്ളവരാണ് എന്നാണ് ഐന്‍സ്റ്റീന്‍ ഒരുകാലത്ത് കരുതിയിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നതെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഐന്‍സ്റ്റീന്‍ പേപ്പേര്‍സ് പ്രോജക്ട് അസിസ്റ്റന്റ് ഡയറക്ടര്‍ സീവ് റോസന്‍ക്രാന്‍സ് പറയുന്നു.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഒരു വംശവെറിയനായിരുന്നോ എന്നാണ് ഇപ്പോള്‍ പലരുടേയും സംശയം. ഇന്ത്യക്കാര്‍ ശാരീരികമായി കരുത്ത് കുറഞ്ഞവരും ചിന്താശേഷി കുറഞ്ഞവരുമാണ് എന്ന് ഐന്‍സ്റ്റീന്‍ അദ്ദേഹത്തിന്റെ ഡയറിയില്‍ കുറിച്ചിരുന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇന്ത്യക്കാരും ശ്രീലങ്കക്കാരും ചൈനക്കാരും ജപ്പാന്‍കാരുമെല്ലാം ഇത്തരത്തില്‍ താഴേക്കിടയിലുള്ളവരാണ് എന്നാണ് ഐന്‍സ്റ്റീന്‍ ഒരുകാലത്ത് കരുതിയിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നതെന്ന് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഐന്‍സ്റ്റീന്‍ പേപ്പേര്‍സ് പ്രോജക്ട് അസിസ്റ്റന്റ് ഡയറക്ടര്‍ സീവ് റോസന്‍ക്രാന്‍സിനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഷ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വേളയിലാണ് ഐന്‍സ്റ്റീന്‍ ഇക്കാര്യം പറഞ്ഞത്. 1922 ഒക്ടോബര്‍ മുതല്‍ 1923 മാര്‍ച്ച് വരെയായിരുന്നു യാത്ര. മനുഷ്യസ്‌നേഹിയും സാര്‍വലൗകികനും ഉദാര മാനവവാദിയുമെന്ന പ്രതിച്ഛായയുടെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റി തീര്‍ത്തും വംശീയമായ മുന്‍വിധികള്‍ നിറഞ്ഞൊരു മുഖമാണ് ഡയറിക്കുറിപ്പുകള്‍ കാണിച്ചുതരുന്നതെന്നാണ് റോസന്‍ക്രാന്‍സ് പറയുന്നത്. ഇന്ത്യയിലെയും ശ്രീലങ്കയിലേയും മറ്റും കാലാവസ്ഥ ഇവിടത്തുകാരെ ക്രിയാത്മകമായി ചിന്തിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതായി ഐന്‍സ്റ്റീന്‍ കരുതിയിരുന്നു. ഇവരുടെ ബൗദ്ധികശേഷം വളരെ പിന്നോക്കമാണെന്നും ഐന്‍സ്റ്റീന് അഭിപ്രായമുണ്ടായിരുന്നു. തങ്ങള്‍ യൂറോപ്യന്മാര്‍ ഇതേ കാലാവസ്ഥയില്‍ കഴിഞ്ഞാല്‍ ഇതുപോലെ ബുദ്ധി കുറഞ്ഞവരാകില്ലേ എന്ന് അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും ഐന്‍സ്റ്റീന്‍ പേപ്പേര്‍സ് പ്രോജക്ട് റിപ്പോര്‍ട്ട് പറയുന്നു.

വായനയ്ക്ക്: https://goo.gl/tGioJZ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍