UPDATES

വായിച്ചോ‌

‘ദൈവമെന്ന പദം മാനുഷികമായ ദൗര്‍ബല്യം’; ദൈവം ഇല്ലെന്ന ഐന്‍സ്റ്റീന്റെ കത്ത് ലേലത്തില്‍ പോയത് 21,21,15,000 രൂപയ്ക്ക്

‘ജൂതന്‍മാര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയല്ല. മറ്റു ജനതയില്‍ നിന്നും വ്യത്യസ്തമായി ഇവരില്‍ (ജൂതരില്‍) പ്രത്യേകതയൊന്നും കാണുന്നില്ല’ ഐന്‍സ്റ്റീന്‍

3 മില്ല്യണ്‍ ഡോളറിനാണ് (ഏകദേശം 21,21,15,000 ഇന്ത്യന്‍ രൂപ) ദൈവം ഇല്ലെന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ കത്ത് ലേലത്തില്‍ പോയത്. 1954 ജനുവരി മൂന്നിന് ഫിലോസഫര്‍ ആയ എറിക് ഗുട്ട്കിന്‍ഡിന്, ഐന്‍സ്റ്റീന്‍ അയ്ച്ച കത്താണ് ലേലത്തില്‍ പോയത്. ജര്‍മ്മന്‍ ഭാഷയിലുള്ള ഈ കത്ത് കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെയായി ഒരു സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചിരിയ്ക്കുകയായിരുന്നു.

ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസ് ഹൗസ് കത്ത് ലേലത്തിന് വയ്ക്കുമ്പോള്‍ 1.5 മില്യണ്‍ ഡോളറായിരുന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച നടന്ന ലേലത്തില്‍ വിചരച്ചത്തിലും ഇരട്ടി തുകയാണ് ലേലത്തില്‍ ലഭിച്ചത്. മരിക്കുന്നത് ഒരു വര്‍ഷം മുമ്പ് അദ്ദേഹം എഴുതിയ ഈ കത്തില്‍ ദൈവ വിശ്വാസികളെ കുറിച്ചും ജൂതന്മാരെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമമാക്കുന്നുണ്ട്.


ദൈവ വിശ്വാസം മനുഷ്യന്റെ വെറും ദൗര്‍ബല്യം മാത്രമാണ്. ദൈവമെന്ന പദം മാനുഷികമായ ദൗര്‍ബല്യത്തിന്റെ പ്രകടനം മാത്രമാണെന്നും അല്‍പം ബാലിശവുമാണെങ്കിലും ബൈബിള്‍ ആദരണീയവും പ്രാകൃതവുമായ ഇതിഹാസങ്ങളുടെ സമാഹരണം മാത്രമാണെന്ന് കത്തില്‍ ഐന്‍സ്റ്റീന്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തരായ നാല് ജൂതന്‍മാരിലൊരാളായി കണക്കാക്കപ്പെടുന്ന ഐന്‍സ്റ്റീന്‍, ജൂതന്മാരെ കുറിച്ച് കത്തില്‍ പറയുന്നത്, ജൂതന്‍മാര്‍ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനതയല്ല. മറ്റു ജനതയില്‍ നിന്നും വ്യത്യസ്തമായി ഇവരില്‍ (ജൂതരില്‍) പ്രത്യേകതയൊന്നും കാണുന്നില്ല’ എന്നാണ്.


വിശദമായ വായനയ്ക്ക്-
 https://www.abc.net.au/news/2018-12-05/einstein-god-letter-fetches-3.9-million-at-new-york-auction/10584228

മരിച്ച് 74 വര്‍ഷത്തിന് ശേഷം നാവികനെ സംസ്‌കരിച്ചു !

പോണ്‍ താരങ്ങളുടെ പുതിയ ട്രെന്‍ഡ്, കാമിംഗ് എന്ന ഓണ്‍ലൈന്‍ സ്ട്രിപ്പ് ഷോ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍