UPDATES

വായിച്ചോ‌

ബിജെപി വക്താവ് സാമ്പിത് പത്ര പ്രചരിപ്പിച്ച വ്യാജവാര്‍ത്ത വീണ്ടും പൊളിഞ്ഞു

എന്‍ഡി ടിവിയെ ലക്ഷ്യമാക്കിയുള്ള സാമ്പിതിന്റെ ട്വീറ്റിന്റെ നിജ സ്ഥിതിയാണ് പുറത്തുവന്നത്‌

ബിജെപി ദേശീയ വക്താവ് സാമ്പിത് പത്ര പ്രചരിപ്പിച്ച വ്യാജവാര്‍ത്ത വീണ്ടും പൊളിഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയമാണെന്നും എന്‍ഡിടിവിയുടെ ഇത് സംബന്ധിച്ച രേഖ തങ്ങളുടെ കൈവശമുണ്ട്’ എന്ന പാക്കിസ്ഥാന്‍ മാധ്യമം ദി ടൈംസ് ഓഫ് ഇസ്ലാമാബാദ് എന്ന ന്യൂസ് വെബ്‌സൈറ്റില്‍ വന്ന വാര്‍ത്ത സാമ്പിത് ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ഇത് കള്ളവാര്‍ത്തയാണെന്നും, തങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും. തങ്ങളുടെ ഹെഡ്‌ലൈനും യുആര്‍എല്‍ ലിങ്കും തെറ്റായി ഉപയോഗിച്ചിരിക്കുകയാണ് എന്നും ഈ വിഷയത്തില്‍ വ്യക്തത കൊണ്ടുവരണമെന്ന് പറഞ്ഞ് എന്‍ഡിടിവി ഔദ്യോഗിക ട്വീറ്റ് ചെയ്യുകയും ചെയ്തു.


തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ ടൈംസ് ഓഫ് ഇസ്ലാമാബാദിന്റെ ട്വീറ്റ്, റീ ട്വീററ് ചെയ്യുകയായിരുന്നു സാമ്പിത്. ഇന്ത്യന്‍ എക്‌സ്പ്രസ് 2017 ജൂണ്‍ 11-ന് മുന്‍ ധനകാര്യമന്ത്രി പി ചിദംബരം എഴുതിയ ലേഖനം പ്രസിദ്ധീകരിച്ചത് ടൈംസ് ഓഫ് ഇസ്ലാമാബാദ് പുന:പ്രസിദ്ധീകരിച്ചതായിരുന്നു. അവര്‍ ആ ന്യൂസിന്റെ ഉടമസ്ഥാവകാശം തെറ്റിച്ച് എന്‍ഡിടിവിയുടെ പേരിലാണ് കാട്ടിയത്. ഇത് കാണിച്ച് എന്‍ഡിടിവി സാമ്പിതിനോട് വ്യക്തത വരുത്തണമെന്ന് അറിയിച്ചിട്ടുണ്ട്.

ദി ടൈംസ് ഓഫ് ഇസ്ലാമാബാദ് ഒരു ന്യൂസ് പേപ്പറല്ലെന്നും ഒരു വെബ്‌സൈറ്റാണെന്നുമാണ് വിവരം. സാമ്പിത് ഇത് സംബന്ധിച്ച് ദി വൈറിന്റെ വാര്‍ത്തയ്ക്ക് പ്രതികരണവുമായി ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

സാമ്പിത് മുമ്പും ഇത്തരം വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. അതെല്ലാം കള്ളത്തരമാണെന്ന് പിന്നീട് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇവോ ജിമയിലെ സൈനികരുടെ ചിത്രത്തിലും കനയ്യകുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോയിലും തിരുത്തലുകള്‍ നടത്തി ഇയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ആറ് ഇന്ത്യന്‍ സൈനികര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി നില്‍ക്കുന്ന ചിത്രമാണ് മുമ്പ് ഇയാള്‍ പ്രചരിപ്പിച്ചത്. ഞങ്ങളുടെ സൈനികരെ നോക്കൂ എന്ന സന്ദേശവും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ 1945ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് പസഫിക് സമുദ്രത്തിലെ ഇവോ ജിമ ദ്വീപില്‍ ഒകിനാവ യുദ്ധം ജയിച്ച അമേരിക്കന്‍ സൈനികരുടെ ചിത്രത്തില്‍ തിരിമറി നടത്തിയാണ് സാമ്പിത് പത്ര പ്രചരിപ്പിച്ചതെന്ന് പിന്നീട് വ്യക്തമായി. അന്ന് ജോ റോസന്താല്‍ പകര്‍ത്തിയ റെയ്‌സിംഗ് ദ ഫ്‌ളാഗ് അറ്റ് ഇവോ ജിമ എന്ന യഥാര്‍ത്ഥ ചിത്രത്തിന് പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഈ ചിത്രത്തില്‍ അമേരിക്കന്‍ പതാകയ്ക്ക് പകരം ഇന്ത്യന്‍ പതാക ഫോട്ടോഷോപ്പിലൂടെ കൂട്ടിച്ചേര്‍ത്താണ് പിത്ര വ്യാജ പ്രചരണം നടത്തിയത്. അന്നുണ്ടായ ചര്‍ച്ചകളില്‍ ഏറ്റവുമധികം ഉയര്‍ന്ന് വന്ന ചോദ്യം ചിത്രത്തിന്റെ പശ്ചാത്തലത്തിലെ കടല്‍ ആയിരുന്നു. ഇന്ത്യയിലെവിടെയും കടല്‍ത്തീരത്ത് യുദ്ധഭൂമിയില്ലെന്നത് മുഖ്യമായും ചൂണ്ടിക്കാട്ടപ്പെടുകയും ചെയ്തു. ബിജെപി വക്താവിന്റെ ചരിത്രബോധം ഇതാണോ എന്ന നിലയിലായിരുന്നു പരിഹാസങ്ങളേറെയും.

അതിന് മുമ്പ് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം നടന്നപ്പോള്‍ ഇയാള്‍ വ്യാജ വീഡിയോകളിലൂടെയും ഫോട്ടോഷോപ്പിലൂടെ തിരുത്തിയ ചിത്രങ്ങളിലൂടെയും വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളും രാജ്യദ്രോഹികളുമാണെന്ന രീതിയിലും ഇയാള്‍ പ്രചരണം നടത്തിയിരുന്നു. ഇയാള്‍ നല്‍കിയ വീഡിയോ അന്ന് ടൈംസ് നൗവില്‍ ആയിരുന്ന ഇപ്പോഴത്തെ റിപ്പബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിയുടെ ഷോയിലാണ് ആദ്യം സംപ്രേഷണം ചെയ്തത്. സംഭവം വിവാദമാകുകയും വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് പിന്നീട് തെളിയുകയും ചെയ്തു.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/PIFKFa

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍