UPDATES

വായിച്ചോ‌

അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഭാഷ തെലുങ്ക്!

2010-ല്‍ രണ്ട് ലക്ഷത്തില്‍ താഴെമാത്രമുണ്ടായിരുന്ന തെലുങ്കുഭാഷക്കാര്‍ 2017-ല്‍ അത് നാല് ലക്ഷത്തിലധികമായി.

അമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഭാഷയായിരിക്കുകയാണ് തെലുങ്ക്. അമേരിക്കയില്‍ ഇംഗ്ലീഷ് ഒഴികെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ആദ്യ 20 ഭാഷകളില്‍ തെലുങ്കുമുണ്ട്. 2010 മുതല്‍ 2017 വരെ തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 86 ശതമാനമാണ്. അമേരിക്കയില്‍ സംസാരിക്കുന്ന ഭാഷകളെപ്പറ്റിയുള്ള യു.എസ് കേന്ദ്രീകൃത സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2010-ല്‍ രണ്ട് ലക്ഷത്തില്‍ താഴെമാത്രമുണ്ടായിരുന്ന തെലുങ്കുഭാഷക്കാര്‍ 2017-ല്‍ അത് നാല് ലക്ഷത്തിലധികമായി.

അതായത് 2010 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികം. ഹൈദരാബാദിലേയും യു.എസ്. കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി, ഐടി വ്യവസായങ്ങളിലേയും തെലുങ്ക് ലിഖിതങ്ങളുമായി ബന്ധമുണ്ടെന്നാണ് തെലുങ്ക് പീപ്പിള്‍ ഫൗണ്ടേഷന്‍ സ്ഥാപകന്‍ പ്രസാദ് കുനിസെറ്റി പറഞ്ഞു. അമേരിക്കയിലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളിലൊന്നാണ് തെലുങ്ക് പീപ്പിള്‍ ഫൗണ്ടേഷന്‍.

ഇന്ത്യയില്‍ ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് തെലുങ്ക്. 1990 കളുടെ മധ്യത്തോടെ ഐടി രംഗത്ത് ഉണ്ടായ വേഗത്തിലുള്ള വളര്‍ച്ച അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരുടെ ആവശ്യകതയും വര്‍ദ്ധിപ്പിച്ചു. ഇത് ആന്ധ്രയില്‍ നിന്നുള്ള സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാര്‍ വ്യാപകമായി അമേരിക്കയിലേക്ക് കുടിയേറുന്നതിലേക്ക് നയിച്ചു.

320 ദശലക്ഷം വരുന്ന അമേരിക്കന്‍ ജനസംഖ്യയില്‍ ഇംഗ്ലീഷല്ലാതെ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ സ്പാനിഷാണ്. 60 ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ സ്പാനിഷ് ഭാഷ സംസാരിക്കുന്നത്.

വിശദമായ വായനയ്ക്ക് – https://www.bbc.com/news/world-45902204

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍