UPDATES

വായിച്ചോ‌

വെസ്റ്റേണ്‍ കക്കൂസ് വേണ്ട; ഇന്ത്യന്‍ കക്കൂസ് മതി: ദാവൂദി ബൊഹ്‌റ സമുദായ നേതാക്കളുടെ ഫത്വ

വെസ്റ്റേണ്‍ ടോയ്‌ലറ്റുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ല എന്നാണ് സമുദായ നേതാക്കളുടെ നിലപാട്. ഇന്ത്യന്‍ ടോയ്‌ലറ്റുകളാണ് ആരോഗ്യത്തിന് നല്ലതെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും ബൊഹ്‌റ നേതാക്കള്‍ പറയുന്നു.

വെസ്റ്റേണ്‍ ടോയ്‌ലെറ്റുകള്‍ പാടില്ലെന്ന് കാണിച്ച് വിശ്വാസികള്‍ക്ക് ഗുജറാത്തിലെ ദാവൂദി ബൊഹ്‌റ സമുദായ നേതാക്കളുടെ ഫത്വ. മുസ്ലീങ്ങളിലെ ഷിയ വിഭാഗമാണിത്. വീട്ടിലെ ടോയ്‌ലെറ്റ് ഏത് തരത്തിലുള്ളതാണ് എന്ന് ചോദിച്ച് ഒരു കുടുംബവുമായി ഒരു സമുദായ പ്രതിനിധി രണ്ട് തവണ ബന്ധപ്പെട്ടിരുന്നു. രണ്ട് തവണയും വെസ്റ്റേണ്‍ എന്ന് മറുപടി നല്‍കി. രണ്ടാമത്തെ തവണ സമുദായ നേതാവിനെ വന്ന് കാണാന്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം ഗൃഹനാഥയായ സ്ത്രീ, പുരോഹിതനും സമുദായ നേതാവുമായ ആമില്‍ സാഹിബിനെ കാണാന്‍ പോയി. പിന്നീടുള്ള ചോദ്യം എന്തിനാണ് നിങ്ങള്‍ വെസ്‌റ്റേണ്‍ കക്കൂസ് ഉപയോഗിക്കുന്നത് എന്നായിരുന്നു. ഇന്ത്യന്‍ കക്കൂസില്‍ ഇരിക്കാന്‍ എന്താണ് ബുദ്ധിമുട്ട്? കാല്‍മുട്ടിന് തകരാറുണ്ടോ? മറ്റെന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്നൊക്കെ.

വീട്ടിലെ സ്ത്രീകളെ മാത്രമേ വിശദീകരണം തേടാന്‍ പുരോഹിതന്മാര്‍ വിളിപ്പിക്കൂ എന്ന് ഈ ശല്യം നേരിട്ട ബൊഹ്‌റ യുവാക്കള്‍ പറയുന്നു. ബൊഹ്‌റ സമുദായ നേതാക്കള്‍ പല വീടുകളിലും കയറിയിറങ്ങി വെസ്റ്റേണ്‍ ടോയ്‌ലറ്റ് മാറ്റി ഇന്ത്യന്‍ ടോയ്‌ലറ്റ് ആക്കണം എന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. വെസ്റ്റേണ്‍ ടോയ്‌ലറ്റുകള്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് നിരക്കുന്നതല്ല എന്നാണ് സമുദായ നേതാക്കളുടെ നിലപാട്. ഇന്ത്യന്‍ ടോയ്‌ലറ്റുകളാണ് ആരോഗ്യത്തിന് നല്ലതെന്ന് വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും ബൊഹ്‌റ നേതാക്കള്‍ പറയുന്നു.

കൂടാതെ ബൊഹ്‌റ സമുദായത്തില്‍ പെട്ടവരുടേതല്ലാത്ത ഹോളുകളില്‍ വിവാഹ പാര്‍ട്ടികള്‍ സംഘടിപ്പിക്കരുതെന്നും സമുദായ നേതാക്കള്‍ നിര്‍ദ്ദേശിക്കുന്നു. സംഗീത, നൃത്ത പരിപാടികളില്‍ പങ്കെടുക്കരുത് എന്നും പറയുന്നു. മുംബൈയില്‍ ബൊഹ്‌റ സമുദായത്തില്‍ പെട്ടവര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് മറ്റ് ഹാളുകളിലെ പരിപാടി റദ്ദാക്കേണ്ടി വന്നതിലൂടെ നഷ്ടപ്പെട്ടത്. സമുദായ നേതാക്കളുടെ ഇത്തരം അസംബന്ധ നിര്‍ദ്ദേശങ്ങള്‍ക്ക് എതിരെ ശക്തമായ പ്രതിഷേധമാണ് ബൊഹ്ര യുവാക്കള്‍ക്കുള്ളത്.

വായനയ്ക്ക്: https://goo.gl/ifPoyJ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍