UPDATES

വായിച്ചോ‌

ബഹിരാകാശത്തെ ആദ്യ പ്രതിഷധം ട്രംപിനെതിരെ

നാസയുടെ ഗവേഷണ പരിപാടികള്‍ക്ക് ഫണ്ട് വെട്ടിച്ചുരുക്കുന്ന ട്രംപ് ഗവണ്‍മെന്റിനെതിരായ വികാരമാണിതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ബഹിരാകാശത്ത് നിന്നുള്ള ആദ്യ പ്രതിഷേധം ഏതായാലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ തന്നെയാണ്. സോവിയറ്റ് യൂണിയന്റെ യൂറി ഗഗാറിന്‍ ബഹിരാകാശത്തെത്തി ചരിത്രം കുറിച്ച് 56 വര്‍ഷമാകുമ്പോള്‍ ഓട്ടോണമസ് സ്്‌പേസ് ഏജന്‍സി നെറ്റ്‌വര്‍ക്ക് എന്ന കൂട്ടായ്മയാണ് ഈ വ്യത്യസ്തമായ പ്രതിഷേധത്തിന് പിന്നില്‍. ഭൂമിയിലെ പ്രതിഷേധങ്ങള്‍ മാത്രം പോരെന്ന് കരുതി ബഹിരാകാശത്തേയ്ക്ക് അയച്ച അഫ്രോഡിറ്റ് 1 എന്ന ബലൂണില്‍ ജിപിഎസ് സെന്‍സറും ക്യാമറയും പിന്നെ ട്രംപിനുള്ള സന്ദേശവുമാണുള്ളത്. ട്രംപിനെ തെറി വിളിക്കുകയാണ് ചെയ്തിരിക്കുന്നത്. @realDonaldTrump: ‘Look at that, you son of a bitch’ എന്നാണ് എഴുതിയിരിക്കുന്നത്. bitch എന്ന ഭാഗം കറുപ്പ് നിറം കൊണ്ട് മറച്ചിരിക്കുന്നു. ഭൂമിയില്‍ നിന്ന് 90,000 അടി മുകളിലാണ് ബലൂണ്‍.

രാഷ്ട്രീയക്കാരെ തെറി വിളിച്ച് കഴുത്തിന് പിടിച്ച് ദൂരേയ്ക്ക് വലിച്ചെറിയുന്നതിനെ കുറിച്ച് അപ്പോളോ 14ലെ യാത്രികനായിരുന്ന എഡ്ഗാര്‍ മിച്ചല്‍ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേയ്ക്ക് നോക്കി പറഞ്ഞിരുന്നു. ചന്ദ്രനില്‍ നടന്നിട്ടുള്ള ആറാമത്തെ മനുഷ്യനാണ് എഡ്ഗാര്‍ മിച്ചല്‍. മിച്ചലിന്റെ വാക്കുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബലൂണിലെ സന്ദേശം. നാസയുടെ ഗവേഷണ പരിപാടികള്‍ക്ക് ഫണ്ട് വെട്ടിച്ചുരുക്കുന്ന ട്രംപ് ഗവണ്‍മെന്റിനെതിരായ വികാരമാണിതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഇത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ ഒബാമ ഗവണ്‍മെന്റ് കൊണ്ടുവന്ന നിയന്ത്രണങ്ങളെ ട്രംപ് എടുത്ത് കളയുകയാണ്. ഇതിനെതിര വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/bRS4LN

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍