UPDATES

വായിച്ചോ‌

തെരേസ മേയല്ല, ട്രംപിനെ അഭിനന്ദിച്ചു ആദ്യം വിളിച്ച ആ ലോകനേതാവ് പുടിന്‍ തന്നെ

പുടിനുള്ള മറുപടി സന്ദേശം അയക്കുന്നതില്‍ വീഴ്ച വരുത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്ലിന്നിനോട് ട്രംപ് കയര്‍ത്തതായി വെളിപ്പെടുത്തല്‍

പ്രസിഡന്റായി ചുമതലയേറ്റ തന്നെ വിളിച്ച് അഭിനന്ദിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുള്ള മറുപടി സന്ദേശം അയക്കുന്നതില്‍ വീഴ്ച വരുത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോട് ഡൊണാള്‍ഡ് ട്രംപ് പ്രകോപിതനായിരുന്നതായി വെളിപ്പെടുത്തല്‍. പുടിന്റെ അഭിനന്ദനങ്ങള്‍ക്ക് ട്രംപിന്റെ മറുപടി കോള്‍ മൈക്കല്‍ ഫ്ലിന്‍ ഷെഡ്യൂള്‍ ചെയ്തത് ആറ്  ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇതാണ് ട്രംപിനെ പ്രകോപിതനാക്കിയത്.

വ്യാഴാഴ്ച പുറത്തായ മുന്‍ എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ കുറിപ്പുകളിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നതിനിടെ കഴിഞ്ഞ ദിവസം പുറത്തായ കോമി നാലുമാസ കാലത്തെ ട്രംപുമായുള്ള ഇടപെടലുകളാണ് കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ട്രംപിനെ വിളിച്ച ലോക നേതാവ് ആരാണ് എന്നു കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അത് പുടിനാണെന്ന് അസോസിയേറ്റ് പ്രസ്സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മേയുമായി ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫ്ലിന്‍ പുടിന്‍ വിളിച്ച വിവരം ട്രംപിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നത്. തന്നെ ആദ്യം വിളിച്ച ലോക നേതാവ് എന്ന നിലയില്‍ മേയോട് ട്രംപ് നന്ദി പറയുമ്പോഴാണ് ഫ്ലിന്‍ ഇടപെട്ടത്. തിരിച്ചുള്ള വിളി ആറ് ദിവസം കഴിഞ്ഞു ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട് എന്നും ഫ്ലിന്‍ അറിയിച്ചു.

എന്നാല്‍ ആറ് ദിവസത്തെ വൈകല്‍ തികച്ചും അനുചിതമായി എന്നാണ് രോഷത്തോടെ ട്രംപ് പ്രതികരിച്ചത്.

കൂടുതല്‍ വായിക്കൂ: ദി ഗാര്‍ഡിയന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍