UPDATES

വൈറല്‍

ഓക്‌സിജന്‍ പശു മുതല്‍ ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി വരെ: മോദിയടക്കമുള്ള ബിജെപി നേതാക്കളുടെ അഞ്ച് കണ്ടുപിടുത്തങ്ങള്‍

കേരളത്തിലെ ട്രോളര്‍മാര്‍ ബിജെപിയുടെ പശു രാഷ്ട്രീയത്തെ പരിഹസിച്ച് ഈ തമാശ ഇറക്കിയിരുന്നു.

ഓക്‌സിജന്‍ പുറത്തുവിടുന്ന പശുമുതല്‍ ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി വരെ നിരവധി യുക്തിരഹിതവും അബദ്ധജഡിലവുമായ പ്രസ്താവനകളാണ് വിവിധ ബിജെപി നേതാക്കള്‍ നടത്തിയിട്ടുള്ളത്. ഗണപതിയുടേതാണ് ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറിയെന്ന് പറഞ്ഞത് വേറെയാരുമല്ല – പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. അതും ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍. ഓക്‌സിജന്‍ ശ്വസിച്ച് പുറത്തുവിടുന്ന ഒരേയൊരു മൃഗം പശുവാണെന്നായിരുന്നു രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്‌നാനിയുടെ കണ്ടുപിടിത്തം. കേരളത്തിലെ ട്രോളര്‍മാര്‍ ബിജെപിയുടെ പശു രാഷ്ട്രീയത്തെ പരിഹസിച്ച് ഈ തമാശ ഇറക്കിയിരുന്നു.

പുരാണത്തെ ചരിത്രമായും മാന്ത്രികവിദ്യകളായി അറിയപ്പെടുന്നവയെ സയന്‍സായും ചിത്രീകരിക്കുന്ന പ്രവണത മോദി സര്‍ക്കാരിന്റെ കാലത്ത് ശക്തിപ്പെട്ടു. ബിജെപി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങള്‍ – മദ്ധ്യപ്രദേശും ഗുജറാത്തും പാഠപുസ്‌ക നിര്‍മ്മാണ സമിതിക്ക് ഉപദേഷ്ടാവായി ദീനാനാഥ് ബത്രയെ നിയോഗിച്ചു. കാറുകള്‍ പ്രാചീന ഇന്ത്യയില്‍ ഉണ്ടായിരുന്നതായി ഗുജറാത്തിലെ പാഠപുസ്തകങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അനസ്ഗ്വ രഥ് (കുതിരകളില്ലാത്ത രഥം) എന്നാണ് ഇതിനെ വിളിക്കുന്നതങ്ങളില്‍ ആമുഖം അദ്ദേഹത്തിന്റേത് തന്നെയാണ്. ഇതില്‍ പറയുന്നത് ജെഎല്‍ ബേഡ് ടിവി കണ്ടുപിടിക്കുന്നതിന് മുമ്പ് തന്നെ യോഗികള്‍ കയ്യില്‍ കൊണ്ടു നടക്കാമായിരുന്ന ടിവി ഉപയോഗിച്ചിരുന്നു എന്നാണ്. യോഗികളുടെ ദിവ്യദൃഷ്ടിയെക്കുറിച്ചും പുസ്തകങ്ങളില്‍ പറയുന്നു. ശാസ്ത്രാഭിരുചിയും യുക്തിബോധവും വളര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന ഭരണഘടനയുടെ രാജ്യത്താണ് പ്രധാനമന്ത്രി അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ ജനങ്ങളെ വഴി തെറ്റിക്കുന്നത്.

ബിജെപി നേതാക്കളുടെ ഇത്തരം അഞ്ച് പ്രസ്താവനകള്‍:

1. രാജ്‌നാഥ് സിംഗ് (കേന്ദ്ര ആഭ്യന്തരമന്ത്രി) – അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ സൂര്യ ഗ്രഹണത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ മാദ്ധ്യമങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് അദ്ഭുതം. എന്നാല്‍ നിങ്ങളുടെ അടുത്തുള്ള ഒരു ജോത്സ്യനെ പോയി കാണൂ. അദ്ദേഹം പഞ്ചാംഗം തുറന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള സൂര്യഗ്രഹണങ്ങളെ പറ്റിയും നൂറ് വര്‍ഷം കഴിഞ്ഞ് സംഭവിക്കാനിരിക്കും സൂര്യഗ്രഹണങ്ങളെ പറ്റിയും പറയും.

2. പ്രധാനമന്ത്രി നരേന്ദ്ര മോദി – കര്‍ണന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല ഉണ്ടായതെന്നും ഇത് വ്യക്തമാക്കുന്നത് അക്കാലത്ത് തന്നെ ജെനിറ്റിക് സയന്‍സ് വികാസം പ്രാപിച്ചിരുന്നു എന്നാണ്.

3. ആനയുടെ തല ദൈവത്തിന്റെ ഉടലുമായി ചേര്‍ക്കണമെങ്കില്‍ (ഗണപതി) അതൊരു വിദഗ്ധന്‍ നടത്തിയ പ്ലാസ്റ്റിക് സര്‍ജറി തന്നെയാണെന്ന് മോദി പറഞ്ഞു.

4. രാധാമോഹന്‍ സിംഗ് (കേന്ദ്ര കൃഷി മന്ത്രി) – ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയും കര്‍ഷകരുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ രാജയോഗം നടത്തിയാല്‍ മതി. രാജയോഗത്തിലൂടെ കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കണം. പരമാത്മ ശക്തി ഉപയോഗിച്ച് വിത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാം. പോസിറ്റീവ് തിങ്കിംഗ് പ്രോത്സാഹിപ്പിക്കാന്‍ യോഗിക് ഫാമിംഗ് ഉപയോഗപ്പെടുത്തണമെന്നും കാര്‍ഷിക ശാസ്ത്രജ്ഞരുടേയും കൃഷിക്കാരുടേയും യോഗത്തില്‍ രാധാമോഹന്‍ സിംഗ് പറഞ്ഞു.

5. രമേഷ് പൊഖ്രിയാല്‍ (ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി) – ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണാദ മുനി ആണവ പരീക്ഷണം നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍