UPDATES

വായിച്ചോ‌

കേരളത്തിനുള്ള വിദേശ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്രം പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനമില്ലാത്തത്

കത്രീന ചുഴലിക്കൊടുങ്കാറ്റ് യുഎസ് തീരത്ത് നാശം വിതച്ച സമയത്ത് ഇന്ത്യന്‍ വ്യോമസേന സഹായമെത്തിച്ചിരുന്നതായി ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. വികസിത രാജ്യമായ ജപ്പാനില്‍ 2011ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ 179 രാജ്യങ്ങളാണ് സഹായമെത്തിച്ചത്.

യുഎഇ ഭരണകൂടം പ്രളയബാധിത കേരളത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ മുന്‍ എറണാകുളം കലക്ടര്‍ തോമസ്‌ മാത്യു പറയുന്നത് ഇത്തരം ദുരന്തങ്ങളില്‍ വിദേശ സഹായം നിഷേധിക്കുന്നത്തില്‍ യാതൊരു യുക്തിയും ഇല്ല എന്നാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

മനുഷ്യത്വപരമായ സഹായം സ്വീകരിക്കുന്നത് വഴി രാജ്യത്തിന്റെ സ്വതന്ത്രമായ നയങ്ങള്‍ അടിയറ വയ്ക്കുന്നു എന്ന കേന്ദ്ര സര്‍ക്കാരിന്റെ പെരുപ്പിച്ചു കാട്ടിയതാണ് എന്ന് അദ്ദേഹം പറയുന്നു. ഇന്നത്തെ സ്വതന്ത്രമായ ലോകത്തില്‍ രാജ്യങ്ങള്‍ കാണുന്നത് ഏതെങ്കിലും ഒരു രാജ്യത്ത് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ മറ്റെല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന ഒന്നായിക്കൂടിയാണ്. അവിടെ മനുഷ്യര്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍ പരിഗണിക്കുമ്പോള്‍ പൌരത്വം എന്നതൊന്നും വിഷയമാകുന്നില്ല എന്നും.

യുഎഇയുടെ 700 കോടി സഹായം കേരളത്തിന് ലഭ്യമാകുന്നതില്‍ ഏതു തരത്തിലുള്ള നിലപാടാണ് സ്വീകരിക്കുക എന്നത് സംബന്ധിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറിമാരും മലയാളികളുമായ ശിവശങ്കര്‍ മേനോനും നിരുപമ റാവുവിന് പോലും വ്യക്തത ഇല്ല എന്നു കാണാം. ഇക്കാര്യത്തില്‍ വിദേശ മന്ത്രാലയത്തിന്റെ നയം മാറ്റുന്നതില്‍ എത്രത്തോളം ശക്തമായ വാദങ്ങള്‍ വേണമെന്നാണ് അവര്‍ ആലോചിക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിന്റെത് ഒരു പ്രത്യേക കാര്യമായി പരിഗണിക്കണമെന്നാണ് അവര്‍ ട്വീറ്റുകളില്‍ പറയാന്‍ ശ്രമിക്കുന്നത് എന്നും തോമസ്‌ മാത്യു ചൂണ്ടിക്കാട്ടുന്നു.

ശീതയുദ്ധ കാലത്ത് യുഎസിന്റെയോ സോവിയറ്റ് യൂണിയന്റേയോ ചേരികളില്‍ ചേരാതെ നിന്നപ്പോളും ഇന്ത്യ ഇരു രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുകയും ഇവര്‍ നല്‍കുന്ന സഹായങ്ങള്‍ വലിയ തോതില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. കത്രീന ചുഴലിക്കൊടുങ്കാറ്റ് യുഎസ് തീരത്ത് നാശം വിതച്ച സമയത്ത് ഇന്ത്യന്‍ വ്യോമസേന സഹായമെത്തിച്ചിരുന്നു.

വലിയ തോതിലുള്ള പരിഗണന ആവശ്യമുള്ള ഇത്തരമൊരു ദുരന്തവുമായി ബന്ധപ്പെട്ട് കേവല സാമ്പത്തിക വീക്ഷണത്തിലല്ല കാര്യങ്ങള്‍ കാണേണ്ടതെന്നും മാനുഷിക പരിഗണനയാണ് വേണ്ടത് എന്നുമുള്ള അഭിപ്രായമാണ് തോമസ്‌ മാത്യു പങ്കുവക്കുന്നത്. വികസിത രാജ്യമായ ജപ്പാനില്‍ 2011ല്‍ ഭൂകമ്പമുണ്ടായപ്പോള്‍ 179 രാജ്യങ്ങളാണ് സഹായമെത്തിച്ചത്. വിവിധ വിഷയങ്ങളില്‍ തങ്ങളുമായി സ്ഥിരം ഏറ്റുമുട്ടുന്ന ചൈനയില്‍ നിന്നടക്കം ഇവര്‍ സഹായം സ്വീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയും ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയുമായിരുന്നു ജപ്പാന്‍. തായ് ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ജപ്പാന്‍ സഹായം വാങ്ങി. ഏഴ് മില്യണ്‍ ഡോളര്‍ ആണ് തായ് ലാന്റ് ജപ്പാന് നല്‍കിയത്. ജപ്പാന്റെ ആളോഹരി വരുമാനത്തിന്റെ 11.4 മാത്രമാണ് തായ്‌ലന്റിന്റെ ആളോഹരി വരുമാനമെന്നും തോമസ്‌ മാത്യു ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/nGUR57

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍