UPDATES

വായിച്ചോ‌

മെലിഞ്ഞ ശരീരമുള്ള മോഡലുകള്‍ക്ക് ഫ്രാന്‍സില്‍ വിലക്ക്

നേരത്തെ ഇത് സംബന്ധിച്ച് കൊണ്ടുവന്ന ബില്ലിനെതിരെ മോഡലിംഗ് ഏജന്‍സികളില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

മെലിഞ്ഞ ശരീരമുള്ള ഫാഷന്‍ മോഡലുകള്‍ക്ക് ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ആരോഗ്യവും ബിഎംഐയും (ബിഎംഐ) വ്യക്തമാക്കി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ക്ക് മാത്രമേ ഇനി മോഡലായി അംഗീകാരം ലഭിക്കൂ. ഇതിനായുള്ള നിയമം പ്രാബല്യത്തില്‍ വന്നു. ശരീരഭാരവും ഉയരവും തമ്മില്‍ ബന്ധപ്പെടുത്തിയാണ് ബിഎംഐ പരിശോധിക്കുന്നത്. മോഡലുകള്‍ക്കിടയിലെ മോശം ഭക്ഷണ ശീലങ്ങളും അനാരോഗ്യ പ്രവണതകളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം പറയുന്നത്.

നേരത്തെ ഇത് സംബന്ധിച്ച് കൊണ്ടുവന്ന ബില്ലിനെതിരെ മോഡലിംഗ് ഏജന്‍സികളില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശരീരഭാരം, പ്രായം, ശരീരപ്രകൃതം എന്നിവയെല്ലാം കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യം ഡോക്ടര്‍മാര്‍ക്ക് തീരുമാനിക്കാം എന്നാണ് ബില്ലില്‍ പറയുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 75,000 യൂറോ വരെ പിഴയും ആറ് മാസം തടവ് ശിക്ഷയും ലഭിച്ചേക്കാം. ശരീരഭാരം കുറഞ്ഞവരും മെലിഞ്ഞവരുമായ മോഡലുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുന്ന ആദ്യ രാജ്യമല്ല ഫ്രാന്‍സ്. നേരത്തെ ഇറ്റലിയും സ്‌പെയിനും ഇസ്രയേലും ഇത്തരം നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

വായനയ്ക്ക്: https://goo.gl/7Qa3HV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍