UPDATES

വായിച്ചോ‌

വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡൊണാള്‍ഡ് വ്യൂറലിനേക്കാള്‍ ശക്തനോ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍?

ഉടന്‍ രാജിയെന്ന് സൂചന

വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഡൊണാള്‍ഡ് വ്യൂറലിനേക്കാള്‍ ശക്തനോ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍? വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പിന്റെ രാജി കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് സി എന്‍ എന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യൂറല്‍ പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ രാജി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

രൂപതയിലെ പുരോഹിതന്‍മാര്‍ക്ക് അയച്ച ഒരു കത്തില്‍ പോപ്പുമായി വത്തിക്കാനില്‍ വെച്ചു നടത്തിയ മീറ്റിങ്ങിനെ കുറിച്ച് വ്യൂറല്‍ പരാമര്‍ശിക്കുന്നുണ്ട്. അള്‍ത്താര ബാലന്‍മാരെ ഹീനമായ ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിന്റെയും പൌരോഹിത്യ നടപടികളിലെ ഉണ്ടായിട്ടുള്ള തെറ്റും വെളിവാക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ശരിയായ നടപടി കൈക്കൊള്ളണം എന്നു പോപ് തന്നോടു ആവശ്യപ്പെട്ടതായി ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

വാഷിംഗ്ടണ്‍ മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മാക്കാരിക്കിന്റെ പേരില്‍ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങളെ കുറിച്ച് മുന്‍ അറിവുണ്ടായിരുന്നോ എന്നതിനെ സംബന്ധിച്ചും പിറ്റ്സ്ബര്‍ഗ്ഗ് രൂപതയെ നയിച്ചിരുന്ന കാലത്ത് ലൈംഗിക പീഡന ആരോപണ വിധേയരായ പുരോഹിതരെ എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെ കുറിച്ചും കര്‍ക്കശമായ അന്വേഷണത്തിന് വിധേയനായിരിക്കുകയാണ് വ്യൂറല്‍. എന്നാല്‍ ഈ ആരോപണങ്ങള്‍ വ്യൂറല്‍ നിഷേധിച്ചിട്ടുണ്ട്.

യു എസ് കോണ്‍ഫറന്‍സ് ഓഫ് കത്തോലിക് ബിഷപ് പ്രസിഡന്‍റ് ഡാനിയല്‍ ഡിനാര്‍ഡോ, പുരോഹിതരുടെ ലൈംഗിക പീഡന പരാതികളില്‍ പോപ്പിനെ ഉപദേശിക്കുന്ന കര്‍ദിനാള്‍ സീന്‍ ഓമാല്ലി എന്നിവരുമായി നാളെ പോപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

കൂടുതല്‍ വായിക്കാന്‍: സി എന്‍ എന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍