UPDATES

വായിച്ചോ‌

ഇണ ചേരുന്ന സ്വവര്‍ഗ സിംഹങ്ങള്‍, തിരിഞ്ഞുകിടക്കുന്ന പെണ്‍സിംഹം – ചില ബ്രിട്ടീഷ്, ഇന്ത്യന്‍ ‘പ്രകൃതിവിരുദ്ധ’ ചിന്തകള്‍

പ്രകൃതിവിരുദ്ധ ലൈംഗികത എന്ന പ്രയോഗം തെറ്റാണ് എന്ന് തെളിയിക്കുന്നത് മനുഷ്യന്‍ മാത്രമല്ല, മറ്റെല്ലാ ജീവികളുമാണ്.

ബ്രിട്ടനിലെ യോര്‍ക്ക്ഷയറില്‍ ഡോണ്‍ കാസ്റ്ററിലുള്ള വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് റൂസ് ബ്രിഡ്ജ് എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് ഏറെ കൗതുകകരമായ ഒരു ഫോട്ടോകളാണ്. ഇതിലൊന്നില്‍ രണ്ട് ആണ്‍ സിംഹങ്ങള്‍ ഇണ ചേരാന്‍ ശ്രമിക്കുന്നു. ഒരു പെണ്‍സിംഹം തൊട്ടപ്പുറത്ത് അത് ശ്രദ്ധിക്കാതെ കിടക്കുന്നു. സിംഹങ്ങളുടെ സ്വവര്‍ഗ രതി. പ്രകൃതിവിരുദ്ധ ലൈംഗികത എന്ന പ്രയോഗം തെറ്റാണ് എന്ന് തെളിയിക്കുന്നത് മനുഷ്യന്‍ മാത്രമല്ല, മറ്റെല്ലാ ജീവികളുമാണ്.

ഇന്ത്യയില്‍ 19ാം നൂറ്റാണ്ടില്‍ (1860) ബ്രിട്ടീഷുകാര്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കി കൊണ്ട് നിയമം കൊണ്ടുവന്നു. ഐപിസി 377. സ്വാതന്ത്ര്യത്തിന് ശേഷം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ഇന്ത്യ ഈ കരിനിയമത്തെ കൈവിട്ടില്ല. 2013ല്‍ സ്വവര്‍ഗരതി കുറ്റകരമല്ലെന്ന ഡല്‍ഹി ഹൈക്കോടതിയുടെ വിധി വന്നു. 377ആം വകുപ്പ് കോടതി റദ്ദാക്കി. എന്നാല്‍ ഹൈക്കോടതി വിധി അസാധുവാക്കിയ സുപ്രീംകോടതി 377ാം വകുപ്പ് നിലനില്‍ക്കുന്നതായും സ്വവര്‍ഗരതി കുറ്റകരമാണെന്നും വിധിച്ചു.

ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ക്കെതിരായ ഹര്‍ജികള്‍ സ്വകാര്യത മൗലികാവകാശമാണെന്ന വാദത്തിലേയ്ക്ക് നയിക്കുകയും സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് വിധിക്കുകയും സ്വവര്‍ഗരതിക്കും ഐപിസി 377ാം വകുപ്പിനും ഇത് ബാധകമാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഇതൊന്നുമറിയാതെ ബ്രീട്ടീഷ് ആണ്‍ സിംഹങ്ങളുടെ ഈ ഇണ ചേരല്‍.

വായനയ്ക്ക്: https://goo.gl/kCQwSF

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍