UPDATES

വായിച്ചോ‌

മസാജ് പാര്‍ലര്‍, സ്വിമ്മിങ് പൂള്‍, കളി സ്ഥലം; ലണ്ടനിലെ പുതിയ ഗൂഗിള്‍ കേന്ദ്രം ഓഫീസോ, വിനോദ സ്ഥലമോ?

ലണ്ടനിലെ പുതിയ ഗൂഗിള്‍ ക്യാമ്പസിനായിട്ടുള്ള രൂപരേഖ കാംഡെന്‍ കൗണ്‍സിലിനു മുന്‍പാകെ കമ്പനി സമര്‍പ്പിച്ചു

ലണ്ടനില്‍ പുതിയതായി ഗൂഗിള്‍ ഒരുക്കുന്ന കമ്പിനിയുടെ പ്രധാന കേന്ദ്രം ഓഫീസാണോ വിനോദ സ്ഥലമാണോയെന്ന് ആശയകുഴപ്പത്തിലാണ് ലോകം. ജീവനകാര്‍ക്ക് വേണ്ടി ഗൂഗിള്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ കേട്ടാല്‍ അത് ഒരു ഓഫീസാണെന്ന് തോന്നുകയില്ല. മറിച്ച് ഒരു വിനോദയിടമാണോ എന്ന് തോന്നുകയും ചെയ്യും. ലണ്ടനിലെ പുതിയ ഗൂഗിള്‍ ക്യാമ്പസിനായിട്ടുള്ള രൂപരേഖ കാംഡെന്‍ കൗണ്‍സിലിനു മുന്‍പാകെ കമ്പനി സമര്‍പ്പിച്ചു കഴിഞ്ഞു.

മസാജ് പാര്‍ലറുകള്‍, മൂന്നു ലൈനിലുളള സ്വിമ്മിങ് പൂള്‍, ബാസ്‌കറ്റ്‌ബോള്‍, സോക്കര്‍, ബാഡ്മിന്റണ്‍ തുടങ്ങിയ പല കായിക വിനോദങ്ങള്‍ക്കുമുള്ള കളി സ്ഥലങ്ങള്‍, കളി കാണാനുളള സൗകര്യം, ഓടാനുളള ട്രാക്ക്, ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ജിംനേഷ്യം, ചെറിയ പാര്‍ക്ക്, വിശ്രമ സ്ഥലങ്ങള്‍ ഇങ്ങനെ പല കാര്യങ്ങളും കമ്പനി ലണ്ടനിലെ വിശാലായ ഗൂഗിള്‍ ക്യാമ്പസില്‍ കൊണ്ടു വരുന്നുണ്ട്.

കെട്ടിടത്തിന്റെ മേര്‍ക്കൂരയുടെ ഏറിയാഭാഗവും (300 മീറ്റര്‍ നീളത്തില്‍)് പൂന്തോട്ടം ഒരുക്കും. ഓടാനുളള ട്രാക്കും വിശ്രമിക്കാനുളള സ്ഥലങ്ങളിലും പൂന്തോട്ടം ഒരുക്കും. യൂറോപ്പിലെ തന്നെ വലിയ കെട്ടിടം പണിയാനാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. 10 നിലകളുള്ള ഓഫീസില്‍ 7,000 ത്തോളം ജീവനക്കാരായിരിക്കും ഉണ്ടാരിക്കും. കെട്ടിടത്തിന്റെ നിര്‍മാണം അടുത്ത വര്‍ഷത്തോടെ തുടങ്ങുമെന്നാണ് വിവരം.

കിംഗ്‌സ് ക്രോസിലെ നിലവിലെ കമ്പനിയോട് ചേര്‍ന്ന് ഒരു മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിലായിരിക്കും കെട്ടിടം നിര്‍മിക്കുക. കാലിഫോര്‍ണിയയില്‍ ഗൂഗിള്‍ ഓഫിസ് നിര്‍മാണത്തില്‍ പങ്കാളിയായ തോമസ് ഹെതര്‍വിക്ക് ഉള്‍പ്പടെയുള്ള പ്രശസ്തരായ ആര്‍ക്കിടെക്കുകളും ഡിസൈനര്‍മാരും കെട്ടിടം നിര്‍മാണത്തില്‍ പങ്കാളികളാകുന്നുണ്ട്.


കൂടുതല്‍ വായനയ്ക്ക്- https://goo.gl/II4pU6, https://goo.gl/vjPhUJ  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍