UPDATES

വായിച്ചോ‌

‘ഈ മുസ്ലീങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരിക്കില്ലായിരുന്നു’: യുപി ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ സന്യാസിമാര്‍

‘അവര്‍ (മുസ്ലീങ്ങള്‍) ഞങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും ഡോക്ടര്‍മാരെയും ഏര്‍പ്പെടുത്തി തന്നു. ഞങ്ങള്‍ ഒരിക്കലും ഇത് മറക്കില്ല’

‘എന്റെ തല മുന്നിലെ സീറ്റില്‍ ഇടിച്ച് രണ്ടടി അകലത്തിലേക്ക് ഞാന്‍ തെറിച്ചുവീണു. വേദന കൊണ്ട് എല്ലാ വശത്തേക്കും നോക്കി ഞാന്‍ നിലവിളിച്ചു. ആ സമയത്ത് അവിടുത്തെ മുസ്ലീമുകള്‍ കോച്ചുകള്‍ക്കിടയില്‍പ്പെട്ട ഞങ്ങളെ രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ആരും ജീവനോടെ കാണില്ലായിരുന്നു’- തന്റെ കാവി വസ്ത്രം ഒന്നുകൂടി പുതച്ച് ഭഗവാന്‍ ദാസ് എന്ന സന്യാസി അപകടത്തെകുറിച്ച് നടുക്കത്തോടെയാണ് ഓര്‍ത്തെടുത്തത്. ഭഗവാന്‍ ദാസും ആറ് സന്യാസിമാരും മധ്യപ്രദേശിലെ മോറനയില്‍ നിന്ന് ഹരിദ്വാറിലേക്ക് പോകുന്നതിനായിരുന്നു പുരി-ഹരിദ്വാര്‍- കലിംഗ ഉത്കല്‍ എക്സ്പ്രസില്‍ യാത്ര ചെയ്തത്.

ഉത്തര്‍പ്രദേശിലെ മുസര്‍നഗറിലായിരുന്നു ഉത്കല്‍ എക്സ്പ്രസ് പാളം തെറ്റിയത്. 23 പേര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും 25-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പുരി-ഹരിദ്വാര്‍- കലിംഗ ഉത്കല്‍ എക്സ്പ്രസിന്റെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്. ഖട്ടൗലി സ്റ്റേഷനില്‍ എത്തിയപ്പോള്‍ എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിനു കാരണമായതെന്നു വിലയിരുത്തലുകള്‍. ‘മറിഞ്ഞ കോച്ചുകളില്‍ യാത്ര ചെയ്തവരില്‍ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമായിരുന്നു. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടുമുള്ള സൗഹൃദ സംഭാഷണങ്ങള്‍ നടത്തുന്നതിനിടയില്‍ പെട്ടെന്ന് കോച്ച് മറിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ആദ്യം മനസ്സിലായില്ല’- സന്യാസിമാരിലൊരാളായ ഹക്കിം ദാസ് ആയാസപ്പെട്ട് പറഞ്ഞു.

ഭഗവാന്‍ ദാസ് തങ്ങള്‍ നേരിട്ട അപകടത്തെ കുറിച്ച് പറഞ്ഞ് നിര്‍ത്തിയത് ഇങ്ങനെയായിരുന്നു- “അവര്‍ (മുസ്ലീമുകള്‍) ഞങ്ങള്‍ക്ക് വെള്ളവും ഭക്ഷണവും ഡോക്ടര്‍മാരെയും ഏര്‍പ്പെടുത്തി തന്നു. ഞങ്ങള്‍ ഒരിക്കലും ഇത് മറക്കില്ല. തങ്ങളുടെ കൂട്ടത്തിലുള്ള മൂന്ന് സന്യാസിമാര്‍ മീററ്റിലെ ലാല ലജ്പത് റായ് മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റൊരു സന്യാസിയായ മോര്‍ണി ദാസ് പറയുന്നത്– ‘ഞങ്ങള്‍ ദൈവത്തില്‍വിശ്വസിക്കുന്നു, അപകടത്തിന് ശേഷം ദൈവത്തിന്റെ ശക്തി ഞങ്ങള്‍ കണ്ടതാണ്. മുസ്ലീങ്ങളും ഹിന്ദുകളും രാഷ്ട്രീയം പറഞ്ഞ് സംഘര്‍ഷത്തിലുള്ള ഈ സാഹചര്യങ്ങളില്‍ ഇരു വിഭാഗങ്ങളുടെയും ഉള്ളിലുള്ള സ്‌നേഹം പുറത്തുവന്നു’ എന്നാണ്.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/soZotF

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍