UPDATES

വായിച്ചോ‌

ഹരേന്‍ പാണ്ഡ്യക്കും സൊഹ്രാഹുദീന്‍ ഷെയ്ഖിനും ഇടയില്‍ അസം ഖാന്റെ ജീവിതം

ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചതെന്നും ഇതിനായി സൊഹ്‌റാബുദീന്‍ ഷെയ്ഖിന് പണം കൊടുത്ത് നിയോഗിക്കുകയായിരുന്നു എന്നുമാണ് അസം ഖാന്‍ പറഞ്ഞത്.

സൊഹ്‌റാബുദീന്‍ ഷെയ്ഖ് കേസിലെ പ്രധാന സാക്ഷികളിലൊരാളായ അസം ഖാന്‍, ഗുജറാത്ത് മുന്‍ മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ നടത്തിയിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ്. വ്യാജ ഏറ്റമുട്ടല്‍ കൊല കേസുകളില്‍ പ്രതിയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ ഡിജി വന്‍സാരയാണ് ഹരേന്‍ പാണ്ഡ്യയെ കൊല്ലാന്‍ നിര്‍ദ്ദേശിച്ചതെന്നും ഇതിനായി സൊഹ്‌റാബുദീന്‍ ഷെയ്ഖിന് പണം കൊടുത്ത് നിയോഗിക്കുകയായിരുന്നു എന്നുമാണ് അസം ഖാന്‍ പറഞ്ഞത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തര മന്ത്രിയുമായിരിക്കെ ഇവരുവരുടേയും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു ഡിജി വന്‍സാര. 2017 ഓഗസ്റ്റില്‍ സൊഹ്‌റാബുദീന്‍ ഷേഖ് കേസില്‍ വന്‍സാരയെ കോടതി വെറുതെവിട്ടിരുന്നു.

അസം ഖാനെ ജയിലില്‍ ക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കുന്നതായും സൊഹ്‌റാബുദീന്‍ കേസിനെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തി വിലക്കുന്നതായും ഭാര്യക്കും ബന്ധുക്കള്‍ക്കും പരാതിയുണ്ട് ഒമ്പത് പുതിയ കേസുകള്‍ അസം ഖാന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. പറഞ്ഞതുപോലെ പെരുമാറാന്‍ തയ്യാറല്ലെങ്കില്‍ കൊലക്കുറ്റം ചുമത്തുമെന്നാണ് ഭീഷണി.

വായനയ്ക്ക്: https://goo.gl/J17tjN

“ഗുജറാത്ത് മുന്‍ മന്ത്രി ഹരേന്‍ പാണ്ഡ്യയെ വധിക്കാന്‍ ഡിജി വന്‍സാര സൊഹ്രാബുദീന്‍ ഷേഖിന് പണം നല്‍കി”; സാക്ഷിയുടെ വെളിപ്പെടുത്തല്‍

തൊഗാഡിയ വരെ പേടിക്കണം; സംഘിന്റെ ഉള്ളറകള്‍ അയാളോളം അറിഞ്ഞത് ആരുണ്ട്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍