UPDATES

വായിച്ചോ‌

യുപിയില്‍ മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ ഭൂമി നല്‍കി ഹിന്ദുക്കള്‍

മുന്‍ സര്‍പാഞ്ച് ബ്രിജേഷ് സിംഗ് അടക്കം ഹിന്ദുക്കളായ അഞ്ച് പേര്‍ ഇതിനായി ഭൂമി വിട്ടുനല്‍കി. പള്ളിയിലേയ്ക്ക് 100 മീറ്റര്‍ നീളമുള്ള വഴിക്കായും ഇവര്‍ സ്ഥലം വിട്ടുകൊടുത്തു.

രാമക്ഷേത്ര നിര്‍മ്മാണം, അയോധ്യ ഭൂമി തര്‍ക്കം തുടങ്ങിയവയെല്ലാം ഉയര്‍ത്തി സംഘപരിവാര്‍ സംഘടനകളുടെ വര്‍ഗീയ ധ്രുവീകരണം രാഷ്ട്രീയവും വിഭജന രാഷ്ട്രീയവും മുന്നോട്ട് പോകുന്നതിനിടയില്‍, ബാബറി മസ്ജിദ് ധ്വംസനത്തിന്റെ മുറിവ് ഇന്നും ഉണങ്ങാതെ നില്‍ക്കുന്നതിനിടയില്‍ അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ സാമുദായിക സൗഹാര്‍ദ്ദത്തിന് കരുത്ത് പകരുന്ന ഒരു മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. സന്ത് കബീര്‍ ജില്ലയില്‍ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍ക്ക് പള്ളി പണിയാന്‍ ഭൂമി വിട്ടുകൊടുത്തിരിക്കുന്നു.

സെമ്രിയാവനിലെ തവായ്പൂര്‍ ഗ്രാമത്തില്‍ മുസ്ലീങ്ങള്‍ക്ക് പള്ളിയിലെത്താന്‍ വൃത്തിഹീനമായ പ്രദേശത്ത് കൂടെ ഏറെ ദൂരം നടക്കണമായിരുന്നു. പിന്നീട് വഴിയില്‍ നിറയെ കെട്ടിടങ്ങളും ഭൂമികളെ വേര്‍തിരിച്ച് മതിലുകളും വന്നു. പള്ളിയിലേയ്ക്ക് നടന്നെത്താനുള്ള ദൂരം കൂടി. ഈ സാഹചര്യത്തില്‍ മുസ്ലീങ്ങളെ സഹായിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഗ്രാമത്തിന്റെ സര്‍പാഞ്ച് ആയ ഊര്‍മിള ദേവി പറയുന്നു. ഒരു പള്ളി പണിയാന്‍ സ്ഥലം കൊടുക്കുക എന്നതാണ് സഹായിക്കാനുള്ള ഉചിതമായ വഴി. മുന്‍ സര്‍പാഞ്ച് ബ്രിജേഷ് സിംഗ് അടക്കം ഹിന്ദുക്കളായ അഞ്ച് പേര്‍ ഇതിനായി ഭൂമി വിട്ടുനല്‍കി. പള്ളിയിലേയ്ക്ക് 100 മീറ്റര്‍ നീളമുള്ള വഴിക്കായും ഇവര്‍ സ്ഥലം വിട്ടുകൊടുത്തു.

വായനയ്ക്ക്: https://goo.gl/Muu6Y8

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍