UPDATES

വായിച്ചോ‌

ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ‘ജൂതക്കുട്ടി’

നാസി പ്രൊപ്പഗാണ്ടയുടെ ഭാഗമായി ഹിറ്റ്‌ലറും ഈ കുട്ടിയും കൈപിടിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പരസ്പരം കവിളില്‍ ചുംബിക്കുന്ന ഫോട്ടോകള്‍. അവളുടെ മുത്തശി ജൂതയാണ് എന്ന് മനസിലായിട്ടും ഹിറ്റ്‌ലര്‍ അവളോടുള്ള സ്‌നേഹ വാത്സല്യങ്ങള്‍ ഉപേക്ഷിച്ചില്ല.

ഹിറ്റ്‌ലര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ക്ക് ജൂത പശ്ചാത്തലമുണ്ട്. ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ, ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയുടെ പ്രയോക്താവായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് വളരെ പ്രിയപ്പെട്ട ഈ പെണ്‍കുട്ടിയുടെ ജന്മദിനം ഹിറ്റ്‌ലറുടെ ജന്മദിനത്തിന്റെ അതേ ദിവസം തന്നെയാണ് – ഏപ്രില്‍ 20. റോസ ബെര്‍ണെയ്ല്‍ നീനാേ എന്ന ഈ പെണ്‍കുട്ടി, ഹിറ്റ്‌ലറെ അങ്കിള്‍ ഹിറ്റ്‌ലര്‍ എന്ന് വിളിച്ചു. ഹിറ്റ്‌ലര്‍ ആരാകര്‍ അവളെ ഫൂറേര്‍സ് ചൈല്‍ഡ് എന്ന് വിളിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റ് ആണ് ഇത് സംബന്ധിച്ച സ്‌റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നാസി പ്രൊപ്പഗാണ്ടയുടെ ഭാഗമായി ഹിറ്റ്‌ലറും ഈ കുട്ടിയും കൈപിടിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ പരസ്പരം കവിളില്‍ ചുംബിക്കുന്ന ഫോട്ടോകള്‍. അവളുടെ മുത്തശി ജൂതയാണ് എന്ന് മനസിലായിട്ടും ഹിറ്റ്‌ലര്‍ അവളോടുള്ള സ്‌നേഹ വാത്സല്യങ്ങള്‍ ഉപേക്ഷിച്ചില്ല. യുഎസിലെ മേരിലാന്‍ഡില്‍ ചേസാപീക് സിറ്റിയില്‍ നടന്ന ലേലത്തില്‍ ഈ ഫോട്ടോകളിലൊന്ന് വിറ്റുപോയത് 11,520 ഡോളറിനാണ് (ഏതാണ്ട് 8,30,764.80 ഇന്ത്യന്‍ രൂപ). 1933ല്‍ ജര്‍മ്മനിയിലെ ബവേറിയന്‍ പ്രവിശ്യയില്‍ അന്ന് ആറ് വയസ് പ്രായമുണ്ടായിരുന്ന റോസ ബെര്‍ണെയ്‌ലിനെ പുഞ്ചിരിച്ചുകൊണ്ട് ചേര്‍ത്തുപിടിക്കുന്ന ഹിറ്റ്‌ലറിന്റെ ഫോട്ടോ ശ്രദ്ധേയമായിരുന്നു. 1938ലാണ് ഒരു ഉന്നത നാസി ഉദ്യോഗസ്ഥന്റെ ഇടപെടലിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയുമായുള്ള ബന്ധവും ആശയവിനിമയവും ഹിറ്റ്‌ലര്‍ നിര്‍ത്തുന്നത്. 1943 ഒക്ടോബറില്‍ 17ാ വയസില്‍ റോസ മരിച്ചു.

വായനയ്ക്ക്: https://goo.gl/Buz4yH

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍