UPDATES

വായിച്ചോ‌

ഗൗരി ലങ്കേഷിന്റെ അവസ്ഥയുണ്ടാകാന്‍ വയ്യ, നിര്‍ത്തുന്നു: ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ ഫേസ്ബുക്ക് വിട്ടു

ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ജീവിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായോ പൊലീസുമായോ ബന്ധമില്ല. കുടുംബാംഗങ്ങളുടെ സുരക്ഷയെ കരുതിയാണ് ഗ്രൂപ്പ് നിര്‍ത്തുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

ഫേസ്ബുക്കില്‍ സംഘപരിവാറിനെ ലക്ഷ്യം വച്ചുള്ള ആക്ഷേപഹാസ്യങ്ങളും വിമര്‍ശനങ്ങളുമായി ശ്രദ്ധേയമായിരുന്ന ട്രോള്‍ ഗ്രൂപ്പ് ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വം പ്രവര്‍ത്തനം നിര്‍ത്തി. ഗൗരി ലങ്കേഷിന്റേയും അഫ്രസുള്‍ ഖാന്റേയും അവസ്ഥയുണ്ടാകാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും ഫേസ്ബുക്ക് വിടുകയാണെന്നും ഇന്നലെ വൈകീട്ടാണ് ഗ്രൂപ്പ് ഉടമകള്‍ പ്രഖ്യാപിച്ചത്. വധ ഭീഷണികളെ തുടര്‍ന്നാണ് ഫേസ്ബുക്ക് വിടുന്നതെന്ന് ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റര്‍ സ്വന്തം വെബ്‌സൈറ്റില്‍ അറിയിച്ചു.

ഗ്രൂപ്പ് ഡിലീറ്റ് ചെയ്ത പോലെ തന്റെ ഈ വെബ് സൈറ്റും ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അഡ്മിന്‍ അറിയിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണ് ജീവിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുമായോ പൊലീസുമായോ ബന്ധമില്ല. കുടുംബാംഗങ്ങളുടെ സുരക്ഷയെ കരുതിയാണ് ഗ്രൂപ്പ് നിര്‍ത്തുന്നതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ദാവീദും ഗോലിയാത്തും തമ്മിലുള്ള ഈ യുദ്ധത്തില്‍ ജയിച്ച ഹിന്ദുത്വയ്ക്ക് അഭിനനന്ദനങ്ങള്‍. എല്ലാവര്‍ക്കും ഹാപ്പി ന്യൂ ഇയര്‍ നന്ദി – അഡ്മിന്‍ കുറിച്ചു.

ബ്രാന്‍ഡന്‍ സ്റ്റാന്‍ഡന്റെ ഹ്യൂമണ്‍സ് ഓഫ് ന്യൂയോര്‍ക്ക് എന്ന് ട്രോള്‍ ഗ്രൂപ്പില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ തുടങ്ങിയത്. സംഘപരിവാര്‍ നേതൃത്വത്തിലുള്ള ഹിന്ദുത്വം തീവ്രവാദം, വലതുപക്ഷ മൗലികവാദം, ജാതീയത, സദാചാര പൊലീസിംഗ്, ഗോരക്ഷ ഗുണ്ടകളുടെ ആക്രമണം തുടങ്ങിയവയെയെല്ലാം ഹ്യൂമണ്‍സ് ഓഫ് ഹിന്ദുത്വ കടന്നാക്രമിച്ചിരുന്നു.

ഇതാദ്യമായല്ല അഡ്മിന്‍ ഇത് ഡീ ആക്ടിവേറ്റ് ചെയ്യുന്നത്. സെപ്റ്റംബറിലും ഇതുപോലെ ഗ്രൂപ്പ് നിര്‍ത്തിയിരുന്നെങ്കിലും തിരിച്ചുവരാനുള്ള ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം തിരിച്ചുവന്നിരുന്നു. ഈ വര്‍ഷം ആദ്യം സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയ മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്ന് ഈ പേജ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു.

വായനയ്ക്ക്:  https://goo.gl/HgkKg4

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍