UPDATES

വായിച്ചോ‌

നിന്റെ മാറിടം ഒറിജിനലാണോ? പ്രസവിക്കാന്‍ കഴിയുമോ? അധ്യാപിക അഭിമുഖത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡറിന് നേരിടേണ്ടി വന്ന ചോദ്യങ്ങള്‍

മതിയായ വിദ്യാഭ്യാസ യോഗ്യതകളും പ്രവര്‍ത്തിപരിചയവും ഉണ്ടായിട്ടും തനിക്ക് നേരിടേണ്ടി വന്ന ചോദ്യങ്ങള്‍ ഇങ്ങനെയുള്ളതായിരുന്നുവെന്നു സുചിത്ര ഡേ പറയുന്നു

30 കാരിയായ സുചിത്ര ഡേയ്ക്ക് ജ്യോഗ്രഫിയിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും ബിഎഡ്ഡും ഉണ്ട്. അധ്യാപികയായി ജോലി ചെയ്യാന്‍ തനിക്ക് മതിയായ യോഗ്യതകള്‍ ഉണ്ടെന്നു തന്നെയായിരുന്നു സുചിത്രയുടെ വിശ്വാസം. എന്നാല്‍ തന്റെ വിദ്യഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയിരിക്കും അഭിമുഖങ്ങളില്‍ ഉണ്ടായിരിക്കുക എന്നു കരുതിയ സുചിത്രയ്ക്ക് തെറ്റി. പകരം അവര്‍ക്ക് നേരെ വന്ന ചോദ്യങ്ങള്‍ ഇവയായിരുന്നു; നിന്റെ മാറിടങ്ങള്‍ ഒറിജിനല്‍ ആണോ? നിനക്ക് പ്രസവിക്കാന്‍ കഴിയുമോ? നീ എന്തിനാ ഈ വസ്ത്രം ധരിച്ചിരിക്കുന്നത്?

സുചിത്ര എന്തുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ നേരിട്ടു എന്നു മനസിലായോ? സുചിത്ര ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആയതുകൊണ്ട്. 2017 ല്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായതാണ്. അതുവരെ സുചിത്ര ഡേ ഹിരണ്‍മയ് ഡേ ആയിരുന്നു. പുരുഷനായിരുന്ന താന്‍ ഒരു സ്ത്രീ ആയി മാറിയതോടെയാണ് അപമാനം നേരിട്ടു തുടങ്ങിയതെന്നാണ് സുചിത്ര പറയുന്നത്. മതിയായ വിദ്യാഭ്യാസ യോഗ്യതകളും പത്തു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള ആയിട്ടും അതൊന്നും പരിഗണിക്കുന്നേയില്ല, അവരെന്റെ ലിംഗമാറ്റമാണ് ചര്‍ച്ച ചെയ്യുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് തുല്യപരിഗണന സമൂഹത്തില്‍ ഉണ്ടായിരിക്കണമെന്ന് സുപ്രിം കോടതി വരെ നിര്‍ദേശിച്ചിട്ടും തങ്ങളോടുള്ള പൊതു മനസ്ഥിതിക്ക് ഒരുമാറ്റവും വന്നിട്ടില്ലെന്നാണ് തന്റെ അനുഭവത്തിലൂടെ മനസിലാകുന്നതെന്ന് സുചിത്ര പറയുന്നു. കൊല്‍ക്കത്തയിലെ ഒരു പ്രമുഖ സ്‌കൂളില്‍ അഭിമുഖത്തിന് ചെന്നപ്പോള്‍ അഭിമുഖം ചെയ്യുന്നവരില്‍ ഒരാള്‍ എന്നോട് പറഞ്ഞത് ആണുങ്ങളുടെ വേഷം ധരിച്ചു വരാന്‍ ആയിരുന്നു. എന്റെ സര്‍ട്ടിഫിക്കറ്റുകളിലും മാര്‍ക്ക് ഷീറ്റുകളിലും ഞാന്‍ പുരുഷന്‍ ആയിട്ടാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതെന്നാണ് അതിനയാള്‍ പറഞ്ഞ കാരണം. മറ്റൊരു പ്രമുഖ സ്‌കൂളില്‍ ചെന്നപ്പോള്‍ അവിടുത്തെ പുരുഷനായ പ്രിന്‍സിപ്പള്‍ ചോദിച്ചത് എന്റെ മാറിടം ഒറിജനല്‍ ആണോയെന്നാണ്? എനിക്ക് പ്രസവിക്കാന്‍ കഴിയുമോയെന്നും അദ്ദേഹത്തിന് അറിയണമായിരുന്നു; സുചിത്രം പറയുന്നു.

വിശദമായി വായിക്കാം; https://goo.gl/nFtTZd

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍