UPDATES

വായിച്ചോ‌

ബുള്ളറ്റ് ട്രെയിനുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്; മുംബയ് – അഹമ്മദാബാദ് റൂട്ടില്‍ എല്ലാ ട്രെയിനിലും 40 ശതമാനം സീറ്റ് കാലി

പശ്ചിമ റെയില്‍വെ വലിയ നഷ്ടം നേരിടുന്നു. കഴിഞ്ഞ സാമ്പത്തികപാദത്തില്‍ മാത്രം 30 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. അതായത് ഒരു മാസം ശരാശരി 10 കോടി രൂപ നഷ്ടം.

മുംബയ് – അഹമ്മദാബാദ് റൂട്ടില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകവേ, വിവരാവകാശ രേഖ വ്യക്തമാക്കുന്നത് ഈ റൂട്ടില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ ട്രെയിനിലും 40 ശതമാനം സീറ്റ് കാലിയാണെന്നാണ്. അഹമ്മദാബാദില്‍ നിന്ന് മുംബയിലേയ്ക്കുള്ള ട്രെയിനുകളില്‍ 44 ശതമാനം സീറ്റുകളും ഒഴിഞ്ഞുകിടക്കാറാണ് പതിവ്. പശ്ചിമ റെയില്‍വെ വലിയ നഷ്ടം നേരിടുന്നു. കഴിഞ്ഞ സാമ്പത്തികപാദത്തില്‍ മാത്രം 30 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. അതായത് ഒരു മാസം ശരാശരി 10 കോടി രൂപ നഷ്ടം. മുംബയിലെ പൊതുപ്രവര്‍ത്തകനായ അനില്‍ ഗല്‍ഗലി വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷക്ക് പശ്ചിമ റെയില്‍വേ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു ലക്ഷം കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് കൊണ്ടുവരുന്നതെന്ന് അനില് ഗല്‍ഗലി ചൂണ്ടിക്കാട്ടുന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വലിയ സാമ്പത്തിക നഷ്ടവും ബാദ്ധ്യതയുമായി മാറുമെന്ന ആശങ്കയാണ് ഈ വിവരം ഉയര്‍ത്തുന്നത്. ഈ റൂട്ടില്‍ പുതിയ ട്രെയിനുകളൊന്നും തല്‍ക്കാലം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റെയില്‍വേ വ്യക്തമാക്കിയിട്ടുള്ളത്. ജൂലായ് ഒന്നിനും സെപ്റ്റംബര്‍ 30നുമിടയില്‍ മുംബയ് അഹമ്മദാബാദ് റൂട്ടില്‍ സര്‍വീസ് നടത്തിയ 32 മെയില്‍ / എക്‌സ്പ്രസ് ട്രെയിനുകളില്‍ ആകെയുള്ളത് 7,35,630 സീറ്റുകളാണ്. ഇതില്‍ 4,41,795 സീറ്റുകളാണ് ഈ കാലയളവില്‍ ബുക്ക് ചെയ്തിട്ടുള്ളത്. 44,29,08,220 രൂപ വരുമാനം പ്രതീക്ഷിക്കുന്നിടത്ത് കിട്ടിയത് 30,16,24,623 രൂപ. 14,12,83,597 കോടി രൂപയുടെ നഷ്ടം. ദുരന്തോ, ശതാബ്ദി എക്‌സ്പ്രസ്, ലോക്ശക്തി എക്‌സ്പ്രസ്, ഗുജറാത്ത് മെയില്‍, ഭവ്‌നഗര്‍ എക്‌സ്പ്രസ്, സൗരാഷ്ട്ര എക്‌സ്പ്രസ്, വിവേക് – ഭുജ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ മേഖലയില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നു.

വായനയ്ക്ക്: https://goo.gl/6UbqDo

ആളുകള്‍ കൂടുതലായി വിമാനയാത്ര പരിഗണിച്ചുതുടങ്ങുകയും മികച്ച റോഡ് സൗകര്യങ്ങളതും കണക്കിലെടുത്ത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഗല്‍ഗലി ആവശ്യപ്പെടുന്നത്. റെയില്‍വേയ്ക്കും നികുതിദായകരായ ഇന്ത്യയിലെ ജനങ്ങള്‍ക്കും വലിയ ഭാരമാകാന്‍ പോകുന്ന വെള്ളാനയായിരിക്കും ബുള്ളറ്റ് ട്രെയിന്‍ എന്ന് ഗല്‍ഗലി മുന്നറിയിപ്പ് നല്‍കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍