UPDATES

വായിച്ചോ‌

മോദിയെ അനുകരിച്ച് മിമിക്രി: റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയെ സ്റ്റാര്‍ പ്ലസ്‌ പുറത്താക്കി

പകര്‍പ്പവകാശ പ്രശ്‌നം പറഞ്ഞ് സ്റ്റാര്‍ ടിവി വീഡിയോ പിന്‍വലിച്ചു. രണ്ട് എപ്പിസോഡിന് ശേഷം ഷോയില്‍ നിന്ന് ശ്യാം രംഗീല എലിമിനേറ്റായി. പണമൊന്നും കൊടുത്തതുമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിക്കുന്ന തന്റെ വീഡിയോ സ്റ്റാര്‍ പ്ലസ് സംപ്രേഷണം ചെയ്തില്ലെന്ന് കൊമേഡിയന്‍ ശ്യാം രംഗീല. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അതിഥി വേഷത്തിലെത്തുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദ ഗ്രേറ്റ് ഇന്ത്യന്‍ ലോഫര്‍ ചാലഞ്ച് എന്ന റിയാലിറ്റി ഷോയില്‍ നിന്നാണ് ഈ രംഗങ്ങള്‍ ഒഴിവാക്കിയതെന്ന് thewire.in റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ എപ്പിസോഡ് ഷൂട്ട് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോള്‍ തനിക്ക് റിയാലിറ്റി ഷോയുടെ പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് ഫോണ്‍ വന്നതായും ഈ ഭാഗം മാറ്റി ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും ശ്യാം രംഗീല പറയുന്നു. ഈ ഭാഗം സംപ്രേഷണം ചെയ്യാനാവില്ലെന്ന് ചാനല്‍ അറിയിച്ചു.

മോദിയെക്കുറിച്ചായതിനാല്‍ രണ്ട് സ്‌ക്രിപ്റ്റുകള്‍ ചാനല്‍ തള്ളിക്കളഞ്ഞിരുന്നു. മറ്റുള്ള മത്സരാര്‍ത്ഥികളെയെല്ലാം ചാനല്‍ ഓഡിഷനിലൂടെ തിരഞ്ഞെടുത്തപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായി കഴിഞ്ഞിരുന്ന രംഗീലയെ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. പ്രതിഷേധം ഭയന്നാണ് ഈ ഭാഗങ്ങള്‍ ഒഴിവാക്കുന്നതെന്ന് ചാനല്‍ വ്യക്തമാക്കിയതായും ശ്യാം രംഗീല പറയുന്നു. രാഹുല്‍ ഗാന്ധിയെ അനുകരിച്ചോളൂ പക്ഷെ മോദിയെ അനുകരിക്കുകയോ കളിയാക്കുകയോ വേണ്ടെന്നാണ് സ്റ്റാര്‍ പ്ലസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് അതും മാറ്റി. രാഹുലിനേയും അനുകരിക്കാന്‍ പാടില്ലെന്നായി. ഈ മിമിക്രി റിയാലിറ്റി ഷോയില്‍ അവതരപ്പിച്ച സമയത്ത് വിധികര്‍ത്താക്കളായി അവിടെയുണ്ടായിരുന്ന അക്ഷയ് കുമര്‍, സാകിര്‍ ഖാന്‍, മല്ലിക ദുവ, ഹുസൈന്‍ ദലാല്‍ എന്നിവര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് അഭിനന്ദിച്ചത്.

പകര്‍പ്പവകാശ പ്രശ്‌നം പറഞ്ഞ് സ്റ്റാര്‍ ടിവി വീഡിയോ പിന്‍വലിച്ചു. രണ്ട് എപ്പിസോഡിന് ശേഷം ഷോയില്‍ നിന്ന് ശ്യാം രംഗീല എലിമിനേറ്റായി. പണമൊന്നും കൊടുത്തതുമില്ല. അക്ഷയ് കുമാര്‍ തന്റെ മിമിക്രി ഏറെ ഇഷ്ടപ്പെട്ടിരുന്നതായും ഗോള്‍മാല്‍ ടീം സിനിമയുടെ പ്രൊമോഷന് വേണ്ടി റിയാലിറ്റി ഷോയില്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി തന്നെക്കൊണ്ട് ഇത് സ്‌റ്റേജിന് പുറത്ത് അവതരിപ്പിച്ചതായും ശ്യാം പറയുന്നു. ഇത് രണ്ടാം തവണയാണ് മോദിയെ അനുകരിച്ച് മിമിക്രി ചെയ്യുന്നതില്‍ ഒരു മാധ്യമസ്ഥാപനം അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. നേരത്തെ റേഡിയോ മിര്‍ച്ചി അതിന്റെ ജനപ്രിയ സെഗ്മന്റായി മിത്രോം എടുത്തുകളഞ്ഞിരുന്നു. ബിജെപി നേതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. മോദി പ്രസംഗങ്ങളില്‍ മിത്രോം എന്ന് വിളിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്. അതേസമയം ഈ പ്രശ്‌നത്തില്‍ പ്രതികരിക്കാന്‍ സ്റ്റാര്‍ ടിവി അധികൃതര്‍ തയ്യാറായില്ലെന്നും thewire.in റിപ്പോര്‍ട്ട് ചെയ്യുന്നു.

വായനയ്ക്ക്: https://goo.gl/Nvp1m7

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍