UPDATES

വായിച്ചോ‌

ക്യാന്‍സറിനും അപസ്മാരത്തിനും കഞ്ചാവ്! പുതിയ ഔഷധവുമായി ഇന്ത്യ

കഞ്ചാവിന് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാനുളള കഴിവുണ്ടെന്ന് നേരത്തേ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ക്യാന്‍സര്‍, അപസ്മാരം, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയവയ്ക്ക് കഞ്ചാവില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പുതിയ ഔഷധത്തിനായി ഇന്ത്യ തയ്യാറെടുക്കുന്നു. അടുത്ത വര്‍ഷത്തോടെ ഔഷധം ഉത്പാദിപ്പിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് – ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഗ്രേറ്റീവ് മെഡിസിനുമായി (സി.എസ്.ഐ.ആര്‍ – ഐഐഐഎം), ബോംബെ ഹെമ്പ് കമ്പനി (ബിഒഎച്ച്ഇസിഒ)യുമായി ചേര്‍ന്നാണ് ഔഷധ ഉത്പാദനം നടത്തുക.

ക്യാന്‍സറിനും അപസ്മാരത്തിനും നിലവിലുളള മരുന്നുകളേക്കാള്‍ ഏറെ ഫലപ്രദായിരിക്കും പുതിയതായി ഉത്പാദിപ്പിക്കാന്‍ പോവുന്ന മരുന്നുകളെന്നാണ് റിപ്പോര്‍ട്ട്. ക്യാന്‍സര്‍ രോഗികളില്‍ വേദനാസംഹാരത്തിനായി ഇപ്പോള്‍ മോര്‍ഫിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്ന് മോര്‍ഫിനേക്കാള്‍ ഫലപ്രദമാണെന്നാണ് വിലയിരുത്തല്‍.

ക്യാന്‍സര്‍ സംബന്ധമായ ഔഷധ പരീക്ഷണത്തിനായി സി.എസ്.ഐ.ആറിന്റെ ഐഐഎംഐ, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് നടത്തും. അപസ്മാര സംബന്ധമായ ഔഷധത്തിന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയാണ് പരീക്ഷണം. സിക്കിള്‍ സെല്‍ അനീമിയയ്ക്കുള്ള ഔഷധ പരീക്ഷണം എസ് സി ഐ സി (സിക്കിള്‍ സെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചണ്ഡിഗണ്ഡ്) യിലാണ്.

കഞ്ചാവിന് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാനുളള കഴിവുണ്ടെന്ന് നേരത്തേ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ബ്രെയിന്‍ ട്യൂമറിന് കാരണമാകുന്ന ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കാന്‍ കഴിവുള്ള കഞ്ചാവില്‍ നിന്നുള്ള ഔഷധം റേഡിയേഷനൊപ്പം നല്‍കുന്നത് രോഗം കുറയാനുള്ള സാധ്യത വരര്‍ധിപ്പിക്കുമെന്നാണ് പറുന്നത്.

വിശദമായ വായനയ്ക്ക് – https://goo.gl/p7xKUG

 

ലോകം മുഴുവനുമുള്ള കഞ്ചാവ് പ്രേമികളുടെ സ്വപ്‌നമായ ‘മലാന ക്രീം’ ഉണ്ടാക്കുന്ന ഗ്രാമം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍