UPDATES

വായിച്ചോ‌

ട്രംപ് അധികാരത്തില്‍ വന്നതുകൊണ്ട് ഇന്ത്യയിലെ വീസാ ക്ഷേത്രത്തില്‍ തിരക്ക് കൂടി

അമേരിക്കന്‍ വീസ ശരിയാകുവാന്‍ ആഴ്ചയില്‍ ഒരു ലക്ഷത്തിന് മുകളിലാളുകള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്

അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നതുകൊണ്ട് ഇന്ത്യയിലെ വീസാ ക്ഷേത്രത്തില്‍ ഭക്ത ജനങ്ങളുടെ തിരക്ക് കൂടിയിരിക്കുകയാണ്. സംഭവം ഒരു പിടിയും കിട്ടുന്നില്ല അല്ല. വിശദമാക്കാം- ഹൈദരാബാദിലെ ചില്‍ക്കുര്‍ ബാലാജി ക്ഷേത്രം അറിയപ്പെടുന്നത് ‘വീസാക്ഷേത്രം’ എന്നാണ്. വിദേശ രാജ്യങ്ങളിലെ വീസക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍, അപേക്ഷ തിരസ്‌കരിക്കരിക്കപ്പെടാതിരിക്കാനും കാലതാമസം ഒഴിവാക്കാനും ഈ ബാലാജി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ കാര്യങ്ങള്‍ ശുഭമാകും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് അമേരിക്കന്‍ വീസയുടെ കാര്യത്തില്‍ ബാലാജി ക്ഷേത്രത്തിലെ പ്രാര്‍ത്ഥന കൂടുതല്‍ ഗുണകരമാകുമെന്നാണ് വിശ്വാസികളായ അനുഭവസ്ഥരുടെ സാക്ഷ്യം.

ട്രംപ് യുഎസില്‍ അധികാരത്തില്‍ വന്നതിന് ശേഷം ഈ ക്ഷേത്രത്തില്‍ വീസാ അപേക്ഷിച്ചിട്ടുള്ള ഭക്തജനങ്ങളുടെ തിരക്ക് കൂടിയിട്ടുണ്ടെന്നാണു അധികൃതര്‍ പറയുന്നത്. ട്രംപ് ഭരണകൂടം എച്ച് വണ്‍ ബി-വീസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ക്ഷേത്രത്തില്‍ വീസ ഭക്തരുടെ തിരക്ക് വര്‍ധിച്ചത്. ആയിരക്കണക്കിനു ഭക്തരാണ് ദിവസം തോറും വീസാ ക്ഷേത്രത്തില്‍ ബാലാജിയുടെ അനുഗ്രഹത്തിനായി എത്തുന്നത്.

ഏകദേശം 500 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ആഴ്ചയില്‍ ഒരു ലക്ഷത്തിന് മുകളിലാളുകള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്- https://goo.gl/iwOhKo

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍