UPDATES

വായിച്ചോ‌

4 ഡോക്ടര്‍മാര്‍, നിരീക്ഷണ ക്യാമറകള്‍; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രാജ്യത്തെ ആദ്യ ‘ആന ആശുപത്രി’ ആരംഭിച്ചു

രാജ്യത്ത് 24000ത്തിനും 32000ത്തിനും ഇടയില്‍ ആനകള്‍ ഉണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്.

അത്യാധുനിക സൗകര്യങ്ങളോട് കൂടിയ രാജ്യത്തെ ആദ്യ ‘ആന ആശുപത്രി’ ആഗ്രക്ക് സമീപം മഥുര, ഫറയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വൈല്‍ഡ് ലൈഫ് എസ്ഒഎസ്, എന്‍ജിഒ-യും വനംവകുപ്പുമാണ് ആശുപത്രിക്ക് പിന്നില്‍. 12,000 ചതുരശ്രയടി സ്ഥലത്തുള്ള ആശുപത്രിയില്‍ പരിചരണത്തിനായി 4 ഡോക്ടര്‍മാര്‍, ഡിജിറ്റല്‍ എക്‌സ് റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്‌സ് റേ, അള്‍ട്രാ സോണാഗ്രഫി, ഹൈഡ്രോതെറാപ്പി തുടങ്ങി നൂതനമായ പല ചികിത്സ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആനകളെ നിരീക്ഷിക്കാന്‍ സിസിടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്.

തൃശ്ശൂരിലായിരുന്നു ആദ്യം ആന ആശുപത്രിക്കായി സ്ഥലം അന്വേഷിച്ചത്. എന്നാല്‍ സ്ഥല സൗകര്യങ്ങള്‍ നല്‍കാന്‍ തയ്യാറായതാണ് ഫറയില്‍ ആശുപത്രി നിര്‍മ്മിക്കാന്‍ തയ്യാറയത്. അസമിലെ കാസിരംഗയില്‍ ചെറിയൊരു ക്ലിനിക്ക് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന്റെ വിപുലമായ ഒന്നാണ് ഫറയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കാട്ടില്‍ നിന്ന് പിടിച്ച് മെരുക്കി വളര്‍ത്തപ്പെടുന്ന ആനകള്‍ വലിയ തോതിലുള്ള മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടന്നുണ്ട്. നാട്ടിലെത്തിക്കുന്ന ആനകളുടെ ആയുര്‍ദൈര്‍ഘ്യം പകുതിയായി കുറഞ്ഞതായും 75-80 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന ആനകള്‍ ഇവിടെയെത്തുമ്പോള്‍ 40 വയസ്സ് എത്തുമ്പോഴേക്കും ചരിയുകയാണെന്നാണ് എസ്ഒഎസ് കണക്കുകള്‍ വച്ച് പറയുന്നത്. രാജ്യത്ത് 24000ത്തിനും 32000ത്തിനും ഇടയില്‍ ആനകള്‍ ഉണ്ടെന്നാണ് വനംവകുപ്പിന്റെ കണക്ക്.

വിശദമായ വായനയ്ക്ക്- https://bangaloremirror.indiatimes.com/news/state/indias-first-elephant-hospital-established-near-taj-mahal/articleshow/66656682.cms

കൊള്ള നടത്താൻ കളമൊരുക്കാൻ വേണ്ടി കലക്കിത്തന്ന മയക്കുമരുന്നാണ് അയോധ്യയും ശബരിമലയും

‘കോഴിക്കോട്ടായതുകൊണ്ടാണ്, മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഞങ്ങളെ നാമാവശേഷമാക്കിയേനെ’; ‘അന്വേഷി’യുടെ കാല്‍ നൂറ്റാണ്ട്, അവകാശപ്പോരാട്ടങ്ങളുടേയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍