UPDATES

വായിച്ചോ‌

പാക്കിസ്ഥാന്റെ ഇന്റര്‍നെറ്റ് ശ്യംഖല തകരാറിലായി; വ്യോമഗതാഗതം ഉള്‍പ്പടെയുള്ള മേഖലകള്‍ സ്തംഭിച്ചു

കടലിനടിയിലൂടെ പോകുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-വെസ്റ്റേണ്‍ യൂറോപ്പ് കേബിളിലെ തകരാറായതിലാണ് ഇന്റര്‍നെറ്റ് ശ്യംഖല താറുമാറായത്

പാക്കിസ്ഥാന്റെ ഇന്റര്‍നെറ്റ് ശ്യംഖല തകരാറിലായത്തിനെ തുടര്‍ന്ന് രാജ്യത്തെ വ്യോമഗതാഗതം ഉള്‍പ്പടെയുള്ള മേഖലകള്‍ സ്തംഭിച്ചു. ഒന്നര ദിവസത്തിലേറെ നീണ്ട ഇന്റര്‍നെറ്റ് തകരാറിനെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പാക്കിസ്ഥാനിലെ ഇന്റര്‍നെറ്റ് അധിഷ്ഠിത വ്യവസായങ്ങള്‍ പലതിനും വ്യാപക സാമ്പത്തിക നഷ്ടങ്ങളുണ്ടായി.

കടലിനടിയിലൂടെ പോകുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-വെസ്റ്റേണ്‍ യൂറോപ്പ് കേബിളിലെ തകരാറായതിലാണ് ഇന്റര്‍നെറ്റ് ശ്യംഖല താറുമാറായത്. ഇതേത്തുടര്‍ന്ന് രാജ്യമാകെ 38 മണിക്കൂര്‍ ഇന്റര്‍നെറ്റ് മുടങ്ങിയതായി പാക്കിസ്ഥാന്‍ ടെലി കമ്യൂണിക്കേഷന്‍ കമ്പനി (പിടിസിഎല്‍) വക്താവ് അറിയിച്ചു. ശനിയാഴ്ച രാവിലെ മുതലാണ് ഇന്റര്‍നെറ്റ് ശ്യംഖല തകരാറിലായത്.

സൗദി അറേബ്യയിലെ ജിദ്ദയ്ക്കു സമീപത്തൂടെ കടന്നുപോകുന്ന കേബിള്‍ മുറിഞ്ഞതാണ് കാരണം. പാക്കിസ്ഥാനിലെ ഇന്റര്‍നെറ്റ് ദാതാക്കള്‍ക്കുവേണ്ടി ആറ് കേബിളുകളുണ്ടെങ്കിലും എല്ലാം ഒരുമിച്ചായിരുന്നു മുറിഞ്ഞത്. പ്രശ്‌നം പരിഹരിച്ചതായി പിടിസിഎല്‍ അധികൃതര്‍ അവകാശപ്പെട്ടെങ്കിലും ഇന്റര്‍നെറ്റിന്റെ വേഗം പൂര്‍ണമായും വീണ്ടെടുക്കാനായിട്ടില്ല.

കൂടുതല്‍ വായനയ്ക്ക്-  https://goo.gl/VY7o13

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍