UPDATES

വായിച്ചോ‌

ഇറാം ഹബീബ്: കാശ്മീരില്‍ നിന്നുള്ള ആദ്യ മുസ്ലീം വനിത പൈലറ്റ്

2016ല്‍ യുഎസിലെ മയാമിയില്‍ നിന്ന് ഇറാം ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കിയിരുന്നു.

ജമ്മുകാശ്മീരില്‍ നിന്നുള്ള അദ്യ മുസ്ലീം വനിത പൈലറ്റ് ആയിരിക്കുകയാണ് 31കാരിയായ ഇറാം ഹബീബ്. അടുത്ത മാസം മുതല്‍ ഇന്‍ഡിഗോയിലും ഇന്‍ഡിഗോയുടെ അന്താരാഷ്ട്ര സര്‍വീസായ ഗോ എയറിലും ഇറാം ഹബീബ് വിമാനങ്ങള്‍ പറത്തും. 2016ല്‍ കാശ്മീരി പണ്ഡിറ്റായ തന്‍വി റെയ്‌ന എയര്‍ ഇന്ത്യ പൈലറ്റായി ജോയിന്‍ ചെയ്തിരുന്ന. കാശ്മീര്‍ താഴ്വരയില്‍ നിന്നും പൈലറ്റ് ആകുന്ന രണ്ടാമത്തെ വനിതയാണ് ഇറാം ഹബീബ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കാശ്മീരിയായ അയിഷ അസീസ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റുഡന്റ് പൈലറ്റായിരുന്നു.

ഡല്‍ഹിയില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സിനായുള്ള ക്ലാസുകള്‍ ഇറാം ഹബീബ് എടുക്കുന്നുണ്ട്. 2016ല്‍ യുഎസിലെ മയാമിയില്‍ നിന്ന് ഇറാം ട്രെയ്‌നിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ബഹ്‌റൈനിലും ദുബായിലും എയര്‍ബസ് 320യില്‍ പരിശീലനം നേടിയിട്ടുണ്ട്. ശ്രീനഗറിലെ യാഥാസ്ഥിതിക മധ്യവര്‍ഗ മുസ്ലീം സമൂഹത്തില്‍ നിന്നാണ് ഇറാം വരുന്നത്.

വായനയ്ക്ക്: https://timesofindia.indiatimes.com/india/kashmir-gets-its-first-muslim-woman-pilot/articleshow/65615588.cms

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍