UPDATES

വായിച്ചോ‌

ചാനല്‍ പൂട്ടാനുള്ള ഗവണ്‍മെന്റ് ഉത്തരവ് വായിച്ചു: അവസാനദിവസം അവതാരക കരഞ്ഞു

ഇസ്രയേലി ദേശീയ ഗാനത്തോടെയാണ് ഒടുവിലത്തെ പരിപാടി അവസാനിപ്പിച്ചത്. മാദ്ധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാര്‍ കരഞ്ഞു.

ഇസ്രയേലില്‍ ഗവണ്‍മെന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ചാനലിലെ അവതാരക തന്റെ അവസാനത്തെ ഷോയില്‍ കരഞ്ഞു. ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ചാനല്‍ വണ്ണിന്റെ അവതാരക ജ്യൂള ഈവന്‍ ആണ് ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തുന്ന ദുഖം സഹിക്കാനാവാതെ കരഞ്ഞത്. ഞങ്ങള്‍ക്ക് ഇപ്പോള്‍ കിട്ടിയ വിവരമാണ്. പാര്‍ലമെന്‍്‌റില്‍ പ്രസ്താവനയുണ്ട്. ഇന്ന് ഞങ്ങളുടെ അവസാന ദിവസമാണ്. വിറയ്ക്കുന്ന ശബ്ദത്തില്‍ ജ്യൂള തുടര്‍ന്നു. ഈ പരിപാടി തുടരുന്നതില്‍ അര്‍ത്ഥമില്ല. കുറേ പേര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ പോകുന്നു. ഇവര്‍ക്കെല്ലാം പുതിയ ജോലി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു. പൊതുഉടമസ്ഥതയിലുള്ള വാര്‍ത്താചാനലുകള്‍ ശക്തമായി തുടരും എന്ന് കരുതുന്നു – ജ്യൂള പറഞ്ഞു. ഇസ്രയേലിലെ ആദ്യ വാര്‍ത്താചാനലാണ് ചാനല്‍ വണ്‍.

55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് ചാനല്‍ വണ്ണിന്റെ ഫേസ്ബുക്ക് പേജില്‍ മേയ് ഒമ്പതിന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ 3.45 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ട് കഴിഞ്ഞിരിക്കുന്നു. 1950 ഷെയറുകളും 4700ലധികം പ്രതികരണങ്ങളും വന്നിട്ടുണ്ട്. ഗവണ്‍മെന്റ് ചാനല്‍ പൂട്ടാന്‍ തയ്യാറെടുക്കുന്നതായി ബോദ്ധ്യമുണ്ടായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് അതുണ്ടാകുമെന്ന് ചാനല്‍ പ്രവര്‍ത്തകര്‍ കരുതിയിരുന്നില്ലെന്ന് ബിബിസി പറയുന്നു. മേയ് 15 വരെ സംപ്രേഷണം തുടരാമെന്നാണ് അവര്‍ കരുതിയിരുന്നത്.

ഇസ്രയേലി ദേശീയ ഗാനത്തോടെയാണ് ഒടുവിലത്തെ പരിപാടി അവസാനിപ്പിച്ചത്. മാദ്ധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള ജീവനക്കാര്‍ കരഞ്ഞു. ചാനല്‍ വണ്ണിന് പകരം പുതിയ സംവിധാനം വരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. അതേസമയം മാദ്ധ്യമ മേഖലയിലെ ഗവണ്‍മെന്റ് കടന്നുകയറ്റത്തിനെതിരെ ചാനല്‍ വണ്ണിലേതടക്കമുള്ള മാദ്ധ്യപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും ശക്തമായ പ്രതിഷേധമറിയിച്ചു.

വായനയ്ക്ക്:
https://goo.gl/JOdQWy

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍