UPDATES

വായിച്ചോ‌

‘ഞാൻ ഭാര്യയെ ബലാത്സംഗം ചെയ്തിട്ടുണ്ട്’; വിവാദത്തിന് തിരി കൊളുത്തി കവി ജെയിംസ് കെ ബക്സ്റ്റര്‍ കുറ്റസമ്മതം കത്ത് പുറത്ത്

ന്യൂസിലാൻഡ് കണ്ട ഏറ്റവും വലിയ കവി ജെയിംസ് കെ ബക്സ്റ്ററിന്റെ വ്യക്തിജീവിതവും വിചാരണ ചെയ്യപ്പെടുകയാണ്.

പ്രതിഭ കൊണ്ട് ലോകത്തെ ഞെട്ടിച്ച കലാകാരന്മാരുടെയും കവികളുടെയും ജീവിതകാലത്തുടനീളം അവർ ചെയ്തുപോന്നിരുന്ന ലൈംഗിക അതിക്രമങ്ങളുടെയും പുനർവിചിന്തനം നടത്തപ്പെടുന്ന ചരിത്ര ഘട്ടത്തിൽ തന്നെയാണ് ന്യൂസിലാൻഡ് കണ്ട ഏറ്റവും വലിയ കവി ജെയിംസ് കെ ബക്സ്റ്ററിന്റെ വ്യക്തിജീവിതവും വിചാരണ ചെയ്യപ്പെടുന്നത്.

“ലൈംഗികബന്ധത്തിലേർപ്പെടാൻ താല്പര്യമില്ലാതിരുന്ന സമയത്ത് ഞാൻ ഭാര്യയെ ബലാത്സംഗം ചെയ്തിട്ടുണ്ട്.” കുറ്റസമ്മതം നടത്തികൊണ്ട് ബസ്റ്റർ അടുത്ത സുഹൃത്തിന് അയച്ച കത്ത് ഈയടുത്ത് പ്രസിദ്ധീകരിക്കപ്പെട്ടതാണ് അദ്ദേഹത്തിനെ ആരാധിക്കുന്നവരുടെ മനസുലച്ച് കളഞ്ഞത്. ന്യൂസിലൻഡിലെ ഏറ്റവും ആരാധകരുണ്ടായിരുന്ന, എന്നാൽ വിവാദ നായകനായിരുന്ന ബാക്സ്റ്ററിന്റെ മരണശേഷം ആണ് ഇപ്പോൾ വിവാഹബന്ധത്തിനകത്തെ ബലാത്സംഗം വിചാരണചെയ്യപ്പെടുന്നത്.

1972 നു ഈ ലോകം വിട്ടു പോയെങ്കിലും ന്യൂസിലൻഡിൽ ഇപ്പോഴും ഏറ്റവും സ്വാധീനം ചെലുത്തുന്ന എഴുത്തുകാരനായ ഇദ്ദേഹം വിവിധ സുഹൃത്തുക്കൾക്കയച്ച കത്തുകൾ വിക്ടോറിയ യൂണിവേഴ്സിറ്റി പ്രസ് തിരഞ്ഞെടുത്തത് പ്രസിദ്ധീകരിച്ചതോടെയാണ് കവിയുടെ ജീവിതത്തിലെ ഇരുണ്ട ഏടുകൾ ആരാധകർക്കുമുന്നിൽ വെളിപ്പെട്ടത്.

1950 ൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് അദ്ദേഹത്തിന്റെ കവിത സമാഹാരം ഇൻ ദി ഫയേഴ്‌സ് ഓഫ് നോ റിട്ടേൺ പ്രസിദ്ധീകരിച്ചതോടെയാണ്  ബാക്സ്റ്ററിലെ പ്രതിഭയെ ലോകമറിയുന്നത്.  ന്യൂസീലൻഡ് സാഹിത്യ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാക്യു് സ്റ്റം ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതപങ്കാളി.

“സാഹിത്യ ലോകത്തെ അദ്ദേഹത്തിന്റെ പ്രശസ്തിയും കഴിവും കൊണ്ട് പങ്കാളിയോട് അദ്ദേഹം നടത്തിവന്നിരുന്ന ലൈംഗിക അതിക്രമങ്ങളെ വെള്ളപൂശാനാവില്ല, അദ്ദേഹത്തിന്റെ പുരുഷാധികാര ഹുങ്കും, ബലാത്സംഘപ്രവണതകളും ഉറപ്പായും ചോദ്യം ചെയ്യപ്പെടുകയും പണ്ട് നടന്നാലും ഇപ്പോൾ നടന്നാലും, ആരായാലും ബലാത്സംഗം ബലാത്സംഗം തന്നെയാണ്, ലോകം ചർച്ച ചെയ്യുകയും ചെയ്യും. സ്പിനോഫ് വെബ്സൈറ്റിൽ എഴുതിയ ഒരു ഓര്മക്കുറിപ്പിൽ സ്റ്റെമിന്റെ ചെറുമകൻ ജാക്ക് മക്‌ഡൊണാൾഡ് വ്യക്തമാക്കുന്നു. “ഈ കത്തുകളിലുള്ളതൊന്നും വിശ്വസിക്കാനാകുന്നില്ല, “അരോചകം” എന്നൊക്കെയാണ് ന്യൂസിലാൻഡ് സാഹിത്യലോകം പ്രതികരിക്കുന്നത്..

കൂടുതൽ വായനയ്ക്ക് – https://www.theguardian.com/world/2019/feb/15/james-k-baxter-venerated-poets-letters-about-marital-rock-new-zealand

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍