UPDATES

വായിച്ചോ‌

രണ്ട് നൂറ്റാണ്ടിനിടയില്‍ ആദ്യമായി ഒരു ജാപ്പനീസ് ചക്രവര്‍ത്തി സ്ഥാനം ഒഴിയുന്നു

സ്ഥാനമൊഴിയാനുള്ള ഹിരോഹിതോയുടെ ആഗ്രഹം കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്നത് ഞെട്ടലോടെയാണ് ജപ്പാന്‍ ജനത സ്വീകരിച്ചത്

ഹിരോഹിതോ ചക്രവര്‍ത്തിക്ക് സ്ഥാനം ഒഴിയാന്‍ അനുമതി നല്‍കുന്ന പ്രത്യേക ബില്ലിന് ജപ്പാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. രണ്ട് നൂറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഒരു ചക്രവര്‍ത്തി സ്ഥാനം ഒഴിയുന്നത്. പ്രധാനമന്ത്രി ഷിന്‍സോ അബെ ബില്ലില്‍ ഒപ്പുവച്ചതായി മുഖ്യ കാബിനറ്റ് സെക്രട്ടറി യോഷിഹിതേ സുഗ മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയ്ക്കും അന്തിമ അംഗീകാരത്തിനുമായി ബില്ല് ഇനി പാര്‍ലമെന്റിലേക്ക് അയയ്ക്കും.

സ്ഥാനമൊഴിയാനുള്ള ഹിരോഹിതോയുടെ ആഗ്രഹം കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്നത് ഞെട്ടലോടെയാണ് ജപ്പാന്‍ ജനത സ്വീകരിച്ചത്. എന്നാല്‍ ഓഗസ്റ്റില്‍ തന്റെ പ്രായക്കൂടുതലും അനാരോഗ്യവും ചൂണ്ടിക്കാട്ടി ഹിരോഹിതോ ചക്രവര്‍ത്തി പരസ്യമായി തന്നെ ഈ ആവശ്യം ഉന്നയിച്ചു. എന്നാല്‍ കിരീടാവകാശി നരുഹിതോ രാജകുമാരന് കിരീടം കൈമാറാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമായാണ് ഇത് വ്യാഖ്യാനിക്കപ്പെട്ടത്.

ജാപ്പനീസ് നിയമപ്രകാരം ഇത്തരം സ്ഥാനത്യാഗത്തിന് അനുവാദമില്ല. അതാണ് പുതിയ നിയമഭേദഗതി വരുത്താന്‍ ഭരണാധികാരികള്‍ ഇപ്പോള്‍ നിര്‍ബന്ധിതമായത്. എന്നാല്‍ 2018വരെയെങ്കിലും സ്ഥാനത്യാഗം സാധ്യമാവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കൂടുതല്‍ വായിക്കൂ: https://goo.gl/IsaoJ5

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍