UPDATES

വായിച്ചോ‌

പ്രസിഡന്റ് പണി അത്ര എളുപ്പമല്ല, വേണ്ടായിരുന്നു എന്ന് ട്രംപ്

മുന്‍ സ്പീക്കര്‍ നെവിറ്റ് ഗിന്‍ഗ്രിച്ചിനോട് പ്രസിഡന്റ് പണി താന്‍ വിചാരിച്ച പോലെ എളുപ്പമല്ലെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ ട്രംപ് പറഞ്ഞിരുന്നു.

2016ല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഡൊണാള്‍ഡ് ട്രംപ് വിചാരിച്ചിരുന്നത് പ്രസിഡന്റ് പണി വളരെ എളുപ്പമാണ് എന്നായിരുന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതും മുസ്ലീങ്ങള്‍ക്ക് അമേരിക്കയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഹിലരി ക്ലിന്റനെ തോല്‍പ്പിക്കുന്നതുമെല്ലാം ട്രംപിനെ സംബന്ധിച്ച് വളരെ നിസാര കാര്യങ്ങളായിരുന്നു. എന്നാല്‍ വലിയൊരു വിഭാഗം അമേരിക്കക്കാരെ പോലെ ആ യാഥാര്‍ത്ഥ്യം ഇപ്പോള്‍ അദ്ദേഹവും അംഗീകരിച്ചിരിക്കുന്നു. താന്‍ പ്രസിഡന്റാകാന്‍ ഒട്ടും തയ്യാറായിരുന്നില്ല. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടറോടാണ് ട്രംപ് ഇക്കാര്യം തുറന്ന് സമ്മതിച്ചത്.

ഞാനിപ്പോള്‍ എന്റെ പഴയ ജീവിതത്തെ വല്ലാതെ ഇഷ്ടപ്പെടുന്നു. നേരത്തെയുള്ളതിനേക്കാള്‍ വളരെയധികം പണികളാണ് ഇപ്പോഴുള്ളത്. കാര്യങ്ങള്‍ എളുപ്പമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത് – ട്രംപ് പറഞ്ഞു. ആരോഗ്യരക്ഷയുമായി ബന്ധപ്പെട്ടുള്ള നയം ഇത്ര പ്രശ്‌നമാകുമെന്ന് കരുതിയിരുന്നില്ല. ആരോഗ്യ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ഒബാമ ഹെല്‍ത്ത് കെയര്‍ പദ്ധതി ട്രംപ് ഗവണ്‍മെന്റ് റദ്ദാക്കിയിരുന്നു. മുന്‍ സ്പീക്കര്‍ നെവിറ്റ് ഗിന്‍ഗ്രിച്ചിനോട് പ്രസിഡന്റ് പണി താന്‍ വിചാരിച്ച പോലെ എളുപ്പമല്ലെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ ട്രംപ് പറഞ്ഞിരുന്നു.

കൊറിയന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ഇത്ര വലുതാണെന്ന് താന്‍ മനസിലാക്കിയത് ചൈനീസ് പ്രസിഡന്റുമായി സംസാരിച്ച ശേഷമാണെന്ന് ട്രംപ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് ബിസിനസിനസും മാന്‍ഹട്ടണിലെ ബ്രാന്‍ഡിംഗ് ഷോപ്പും നടത്തുന്നത് പോലെ എളുപ്പമല്ല ആഗോള സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും കൈകാര്യം ചെയ്യുന്നതെന്ന് ട്രംപിന് മനസിലായിട്ടുണ്ട്. ഇക്കാര്യം അമേരിക്കയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മനസിലാക്കിയിരുന്നു.

സിബിസിയുടേയും സിഎന്‍എന്നിന്റേതും അടക്കമുള്ള എല്ലാ അഭിപ്രായ സര്‍വേകളും പ്രസിഡന്റാകാന്‍ ട്രംപ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം രാജ്യത്തിന്റെ നേതൃത്വം വഹിക്കാനുള്ള പ്രാപ്തിയില്ലാത്തയാളുമാണെന്നാണ് അഭിപ്രായപ്പെട്ടത്. ഹിലരി ക്ലിന്റനാണ് പ്രസിഡന്റാകാന്‍ ട്രംപിനേക്കാള്‍ യോഗ്യതയുള്ളതെന്നാണ് എല്ലാ സര്‍വേകളും അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കന്മാരില്‍ പോലും നല്ലൊരു ശതമാനം പേര്‍ ഈ അഭിപ്രായമുള്ളവരായിരുന്നു.

വായനയ്ക്ക്: https://goo.gl/N4Ft5u

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍