UPDATES

വായിച്ചോ‌

മമത ബാനര്‍ജിയ്ക്കൊപ്പം ലണ്ടനിലെത്തിയ ചില മുതിര്‍ന്ന കള്ളന്മാര്‍

മുതിര്‍ന്ന എഡിറ്റര്‍മാരാണ് സിസിടിവിയില്‍ കുടുങ്ങിയ കട്‌ലറി കള്ളന്മാര്‍ എന്നതാണ് ശ്രദ്ധേയം. ഒരു അറിയപ്പെടുന്ന ബംഗാളി പത്രത്തിന്റെ റിപ്പോര്‍ട്ടറായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് വെള്ളി കട്‌ലറി ആദ്യം കീശയിലാക്കിയത്.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ലണ്ടനില്‍ അനുഗമിക്കുകയായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ സില്‍വര്‍ കട്‌ലറി (വെള്ളി കൊണ്ടുള്ള ഫോര്‍ക്-സ്പൂണ്‍-നൈഫ് സെറ്റ്) മോഷ്ടിച്ചു. ലണ്ടനിലെ ഒരു ആഡംബര ഹോട്ടലിലാണ് സംഭവം. സില്‍വര്‍ കട്‌ലറി ബാഗിലാക്കി മുങ്ങാനുള്ള മാധ്യമപ്രവര്‍ത്തകരുടെ ശ്രമം സിസിടിവി വഴി കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ കയ്യോടെ പിടികൂടുകയായിരുന്നു.

ആദ്യം അലാം മുഴക്കണമെന്നാണ് സെക്യൂരിറ്റ് സ്റ്റാഫ് കരുതിയത്. എന്നാല്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയെ ഇന്ത്യന്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയെ അപമാനിക്കേണ്ടെന്ന് കരുതി ഇത് ഒഴിവാക്കുകയായിരുന്നു. മുതിര്‍ന്ന എഡിറ്റര്‍മാരാണ് സിസിടിവിയില്‍ കുടുങ്ങിയ കട്‌ലറി കള്ളന്മാര്‍ എന്നതാണ് ശ്രദ്ധേയം. ഒരു അറിയപ്പെടുന്ന ബംഗാളി പത്രത്തിന്റെ റിപ്പോര്‍ട്ടറായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് വെള്ളി കട്‌ലറി ആദ്യം കീശയിലാക്കിയത്. ഇദ്ദേഹം മമതയുടെ വിദേശ പര്യടന സംഘത്തില്‍ സ്ഥിരം ഇടം പിടിക്കുന്നയാളാണ്. വിദേശ പര്യടനങ്ങളില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ അടിച്ചുമാറ്റുന്നത് ഇദ്ദേഹത്തിന്റെ പരിപാടിയാണെന്നും ഇതാദ്യമായാണ് പിടിക്കപ്പെടുന്നതെന്നും ഒരു ബംഗാളി മാധ്യമപ്രവര്‍ത്തകന്‍ ഔട്ട് ലുക്കിനോട് പറഞ്ഞു.

സെക്യൂരിറ്റി ജീവനക്കാര്‍ വളരെ മാന്യമായും സ്വകാര്യമായും മാധ്യമപ്രവര്‍ത്തകരോട് അവര്‍ ചെയ്ത അടിച്ചുമാറ്റല്‍ കണ്ടുപിടിച്ച കാര്യം പറയുകയും മോഷ്ടിച്ച സാധനങ്ങള്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബാക്കിയെല്ലാവരും തെറ്റ് സമ്മതിച്ച് സാധനങ്ങള്‍ തിരിച്ചുകൊടുത്തപ്പോള്‍ ഒരു മാന്യന്‍ മാത്രം അത് ചെയ്തില്ല. പൊലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോള്‍ മാത്രമാണ് ഇദ്ദേഹം മോഷണമുതല്‍ തിരിച്ചുനല്‍കാന്‍ തയ്യാറായത്. 50 പൗണ്ട് ഫൈനും അടച്ചു. വിദേശ പര്യടനങ്ങളില്‍ ഇത്തരത്തില്‍ സാധനങ്ങള്‍ അടിച്ചുമാറ്റുന്നത് ഇദ്ദേഹത്തിന്റെ പരിപാടിയാണെന്നും ഇതാദ്യമായാണ് പിടിക്കപ്പെടുന്നതെന്നും ഒരു ബംഗാളി മാധ്യമപ്രവര്‍ത്തകന്‍ ഔട്ട് ലുക്കിനോട് പറഞ്ഞു.

വായനയ്ക്ക്: https://goo.gl/1XXybS

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍