UPDATES

വായിച്ചോ‌

ഇന്ത്യയിലേയ്ക്ക് വരണമെങ്കില്‍ എനിക്ക് ഈ പറഞ്ഞതൊക്കെ വേണം: ജസ്റ്റിന്‍ ബീബറുടെ ഉപാധികള്‍

ട്വിറ്ററില്‍ ബീബര്‍ മുന്നോട്ട് വച്ച ഉപാധികള്‍ ഏതായാലും വൈറലായിരിക്കുന്നു.

മേയ് 10ന് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാനിരിക്കുകയാണ് പ്രശസ്ത കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് പരിപാടി. ഇതാദ്യമായാണ് ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്. എന്നാല്‍ ബീബര്‍ക്ക് ചില ഉപാധികളൊക്കെയുണ്ട്. ട്വിറ്ററില്‍ ബീബര്‍ മുന്നോട്ട് വച്ച ഉപാധികള്‍ ഏതായാലും വൈറലായിരിക്കുന്നു. മാദ്ധ്യമപ്രവര്‍ത്തകന്‍ അര്‍ജ്ജുന്‍ എസ് രവിയാണ് ജസ്റ്റിന്‍ ബീബറുടെ ടീം പുറത്ത് വിട്ട പ്രസ് റിലീസ് ഷെയര്‍ ചെയ്തിട്ടുണ്ട്. ബീബറുടെ ആവശ്യങ്ങള്‍ കേട്ട് അന്തം വിട്ടിരിക്കുന്നവര്‍ നിരവധിയാണ്. 10 ആഡംബര കാറുകള്‍ അടങ്ങുന്ന വാഹനവ്യൂഹം, 120 പേര്‍ക്ക് സഞ്ചരിക്കാനായി രണ്ട് വോള്‍വോ ബസുകള്‍, ബീബറിന്റെ സ്വകാര്യ ആവശ്യത്തിനായി റോള്‍സ് റോയ്‌സ് കാര്‍ തുടങ്ങിയവ.

നഗരത്തിലെ രണ്ട് പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മുറികളില്‍ നല്ലൊരു പങ്കും ബീബറിനും സംഘത്തിനുമായി നീക്കി വച്ചിരിക്കുകയാണ്. ഹോട്ടലുകള്‍ ജസ്റ്റിന്‍ ബീബറിന്റെ സ്വകാര്യ വില്ലകള്‍ പോലെയാകും. യോഗയില്‍ വലിയ താല്‍പര്യമുള്ള വ്യക്തിയായ ബീബറിന് വേണ്ടടി യോഗ കാസ്‌കറ്റ് ഒരുക്കിയിട്ടുണ്ട്. ഭക്ഷണകാര്യത്തിലും ബീബറിന് വിട്ടുവീഴ്ചയില്ല. ആവശ്യമായ പച്ചക്കറികള്‍, പഴങ്ങള്‍, സ്‌നാക്‌സ് എന്നിവയടക്കം നീണ്ട ലിസ്റ്റ് തന്നെയാണ് ബീബര്‍ കൊടുത്തിരിക്കുന്നത്. ഇത് പ്രകാരം സ്വീഡിഷ് മത്സ്യം എത്തിച്ചിട്ടുണ്ട്.

എനര്‍ജി ഡ്രിങ്കുകള്‍, ചാര്‍ജിംഗ് പോയന്റുകള്‍ തുടങ്ങിയവയെല്ലാം എത്ര എണ്ണം വേണമെന്ന കണക്ക് നല്‍കിയിരിക്കുന്നു. ഡ്രസിംഗ് റൂമില്‍ വെള്ള കര്‍ട്ടനുകള്‍ വേണമെന്ന് ബിബറിന് നിര്‍ബന്ധമാണ്. ഗ്രാസ് ഡോറുള്ള വലിയ ഫ്രിഡ്ജ് വേണം. വെള്ളക്കുപ്പികള്‍, പിങ് പോങ് ടേബിള്‍, പ്ലേ സ്റ്റേഷന്‍, സോഫ സെറ്റ്, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയവയെല്ലാം ബീബറിന് വേണ്ടി എത്തും. ബീബറിനായി ഒരു ജെറ്റ് വിമാനവും സ്‌റ്റേഡിയത്തിനടുത്ത് ഒരു ഹെലികോപ്റ്ററും പരിപാടിയുടെ സംഘാടകര്‍ സജ്ജീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഉഴിച്ചിലുകാരും എത്തും. ഇസഡ് കാറ്റഗറി സുരക്ഷയാണ് ജസ്റ്റിന്‍ ബീബര്‍ക്ക് ഒരുക്കുന്നത്. എ്ട്ട് പേരായിരിക്കും ബീബറിന് സുരക്ഷ ഒരുക്കുക.

വായനയ്ക്ക്:
https://goo.gl/lKhCGl

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍