UPDATES

വായിച്ചോ‌

ട്രംപിനെ വെടിവച്ചു കൊല്ലുന്ന ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍!

ദ.കൊറിയ തലസ്ഥാനം സോളില്‍ പ്രദര്‍ശിപ്പിച്ച ലിം യുങ് സുങ് എന്ന കലാകാരന്റെ സൃഷ്ടി അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ചര്‍ച്ചക്കിടയാക്കിയിരിക്കുകയാണ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെ വെടിവച്ചു കൊല്ലുന്ന ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍! ഞെട്ടിയോ? സംഭവം സത്യമാണ് പക്ഷെ അത് ഒരു കലാസൃഷ്ടിയാണെന്ന് മാത്രം. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള ശത്രുതയെ പരിഹസിച്ച് ദക്ഷിണ കൊറിയയിലെ ഒരു ആര്‍ട്ട് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ച ഇന്‍സ്റ്റലേഷനിലെ രംഗമാണ് ഇത്.

ദ.കൊറിയ തലസ്ഥാനം സോളില്‍ പ്രദര്‍ശിപ്പിച്ച ലിം യുങ് സുങ് എന്ന കലാകാരന്റെ സൃഷ്ടി അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ ചര്‍ച്ചക്കിടയാക്കിയിരിക്കുകയാണ്. സുഹൃത്തുക്കളായിരുന്ന കിം ജോങും ട്രംപും പണത്തിന് വേണ്ടി വഴക്കടിക്കുന്നതും, കിം ട്രംപിനെ വെടിവച്ചു കൊല്ലുന്നതുമാണ് ഇന്‍സ്റ്റലേഷന്റെ ഇതിവൃത്തം.

വീണ്ടുമൊരു ലോക മഹാ യുദ്ധം സൃഷ്ടിക്കുമെന്ന പ്രതീതി ജനിപ്പിക്കുന്ന ട്രംപിന്റെയും കിം ജോങിന്റെയും വാദപ്രതിവാദങ്ങളും ഭീഷണികളും ആണവ പരീക്ഷണങ്ങളുമൊക്കെയാണ് പരിഹാസ ഇന്‍സ്റ്റേലേഷനുമായി എത്താന്‍ കലാകാരനെ പ്രേരിപ്പിച്ചത്. കലാസൃഷ്ടിയെ അനുകൂലിച്ച് വിമര്‍ശിച്ചും ഒട്ടേറേ പേര്‍ രംഗത്തെത്തുന്നുണ്ട്.

ദ.കൊറിയയുടെ പ്രധാന സഖ്യ രാഷ്ട്രമായ അമേരിക്കയുടെ പ്രസിഡന്റനെ തങ്ങളുടെ പരമ്പരാഗത ശത്രു രാജ്യമായ ഉത്തര കൊറിയന്‍ പ്രസിഡന്റ് വെടിവച്ചു കൊല്ലുന്നതായി ചിത്രീകരിച്ചിരിക്കുന്നത് ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്. ദ.കൊറിയ, ഉത്തര കൊറിയയോട് അടുക്കുകയാണെന്ന് അമേരിക്കയ്ക്ക് തോന്നലുണ്ടാക്കുമെന്നാണ് വിമര്‍ശകരുടെ പ്രധാന വാദം.

കൂടുതല്‍ വായനയ്ക്ക് – https://www.channelnewsasia.com/news/asia/kim-shoots-trump-dead-in-south-korea-art-satire-11049252

ഹൃദയത്തെ തൊട്ട് ഉമ്മയെ തേടിയുള്ള യാത്രകള്‍; താരപ്രഭയില്ലാതെ ടൊവിനോ വീണ്ടും

എന്റെ രാജ്യത്തെക്കുറിച്ചുള്ള ആശങ്കയാണ് പറഞ്ഞത്, അവര്‍ എന്നെ രാജ്യദ്രോഹിയാക്കുന്നു: നസീറുദ്ദീന്‍ ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍